തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 46,840 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 5,855 രൂപയുമാണ്.
റെക്കോർഡ് വിലയിലേക്ക് ഉയർന്ന ശേഷം സ്വർണവില കഴിഞ്ഞദിവസം കുറഞ്ഞിരുന്നു. 13 ദിവസത്തിന് ശേഷമാണ് സ്വർണവില ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്.
അതേസമയം വെള്ളിയുടെ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.