ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; ഉപമുഖ്യമന്ത്രിമാർക്ക് ധനകാര്യവും പൊതുജനാരോഗ്യവും; മദ്ധ്യപ്രദേശിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മോഹൻ യാദവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; ഉപമുഖ്യമന്ത്രിമാർക്ക് ധനകാര്യവും പൊതുജനാരോഗ്യവും; മദ്ധ്യപ്രദേശിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മോഹൻ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 05:49 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശ് മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ചുനൽകി മുഖ്യമന്ത്രി മോഹൻ യാദവ്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചപ്പോൾ, ധനവകുപ്പ് നൽകിയത് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയ്‌ക്കായിരുന്നു. പൊതുജനാരോഗ്യ വകുപ്പ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ലയ്‌ക്കും കൈമാറി. മുഖ്യമന്ത്രിയടക്കം 31 മന്ത്രിമാരാണ് സഭയിലുള്ളത്. പരമാവധി 35 മന്ത്രിമാരെ ഉൾക്കൊള്ളാൻ മദ്ധ്യപ്രദേശ് മന്ത്രിസഭയ്‌ക്കാകും.

ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് (ജിഎഡി), പബ്ലിക് റിലേഷൻസ്, ജയിൽ, ഖനനം, വ്യോമയാനം, ഇൻഡസ്ട്രിയൽ പോളിസികൾ, ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ എന്നിവയടക്കം മറ്റ് മന്ത്രിമാർക്ക് കൈമാറിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി തന്നെയാകും. ധനവകുപ്പ് കൂടാതെ വാണിജ്യ നികുതി വകുപ്പും ഉപമുഖ്യമന്ത്രി ദേവ്ദയ്‌ക്ക് നൽകിയിട്ടുണ്ട്. ചൗഹാൻ സർക്കാരിലെ ധനമന്ത്രിയും ദേവ്ദ തന്നെയായിരുന്നു. പൊതുജനാരോഗ്യത്തിനൊപ്പം മെഡിക്കൽ എഡുക്കേഷൻ വകുപ്പിന്റെ ചുമതലയും ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ലയ്‌ക്കാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി വീണ്ടും അധികാരമുറപ്പിച്ച ബിജെപി പുതുമുഖമായ മോഹൻ യാദവിന് മുഖ്യമന്ത്രി സ്ഥാനം നൽകാൻ തീരുമാനിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശിവരാജ് സിംഗ് ചൗഹാന് ശേഷം മുഖ്യമന്ത്രി കസേരയിലെത്തിയ അദ്ദേഹം മുൻ സർക്കാർ നടപ്പിലാക്കിയ എല്ലാ ക്ഷേമപദ്ധതികളും തുടരുമെന്ന് അറിയിച്ചിരുന്നു. ചൗഹാൻ സർക്കാരിന്റെ പദ്ധതികളിൽ ഏറ്റവും ജനപ്രീതി ലഭിച്ച ഒന്നായിരുന്നു ലാഡ്‌ലി ബെഹ്ന യോജന. ഇത് മോഹൻ യാദവ് സർക്കാരിലും തുടരുമോയെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.

Tags: mADHYA PRADESHMohan yadavPortfolios
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies