ഇന്ത്യ ഏറ്റവും അധികം വേദനിച്ച ദിനമായിരുന്നു ഏകദിന ലോകകപ്പ് ഫൈനൽ. 140 കോടി ഇന്ത്യക്കാരുടെ ഹൃദയം തകർന്ന ദിവസം. കളത്തിൽ താരങ്ങളുടെ കണ്ണീർ വീണപ്പോൾ ഗ്രൗണ്ടിന് പുറത്ത് ആരാധകർ തലതാഴ്ത്തിയിരുന്നു. തോൽവിയുടെ ആഘാതത്തിൽ നിന്ന് പുറത്തുകടക്കാൻ ക്യാപ്റ്റൻ രോഹിത്തിനും സംഘത്തിനും ഏറെ സമയമെടുത്തു.
എന്നാലിപ്പോൾ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷമുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ത്യൻ താരം വിരാട് കോലി നിരാശപ്പെടുന്ന ഒരു വീഡിയോയാണിത്. 765 റണ്‍സുമായി ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായെങ്കിലും ഫൈനൽ പരാജയം താരത്തെ വലിയൊരു നിരാശയിലേക്കാണ് തള്ളിവിട്ടത്. ഇത് പ്രകടമാക്കുന്ന ഒരു വീഡിയോയാണ് പുറത്തുവന്നത്.
മത്സരത്തി പിന്നാലെ ടീം അംഗങ്ങൾക്ക് അരികിലേക്ക് നടക്കുന്ന കോലി സ്റ്റമ്പില്‍ തൊപ്പി ബെയ്ൽസ് ഇളക്കുന്നതാണ് വീഡിയോയിൽ. നിരാശയിൽ തലതാഴ്ത്തിയാണ് കോലി ഗ്രൗണ്ടിൽ നടക്കുന്നത്. കോലിയുടെ ഫാൻ പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആറു വിക്കറ്റും ഏഴ് ഓവറും ശേഷിക്കേയായിരുന്നു ഓസ്ട്രേലിയയുടെ ആറാം കിരീട നേട്ടം.
UNSEEN VIDEO OF KOHLI 💔 pic.twitter.com/o4ZkZhf3zh
— cricket videos (@RizwanStum60450) January 1, 2024
“>