2024-ലെ പുത്തൻ യാത്രകൾ എങ്ങോട്ടാ? മഞ്ഞും മഴയും തണുപ്പും ആഘോഷമാക്കാൻ ആ​ഗ്രഹിക്കുന്നവരാണോ? ദക്ഷിണേന്ത്യയിലെ കിടിലൻ ഹിൽ സ്റ്റേഷനുകൾ ഇതാ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2024-ലെ പുത്തൻ യാത്രകൾ എങ്ങോട്ടാ? മഞ്ഞും മഴയും തണുപ്പും ആഘോഷമാക്കാൻ ആ​ഗ്രഹിക്കുന്നവരാണോ? ദക്ഷിണേന്ത്യയിലെ കിടിലൻ ഹിൽ സ്റ്റേഷനുകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 03:59 pm IST
Facebook
Twitter
WhatsAppTelegram

പുതുവർഷമൊക്കെ കഴിഞ്ഞ് പുത്തൻ തീരുമാനമൊക്കെ എടുത്ത് നന്നാകാൻ തീരുമാനിച്ചവരാകും ഭൂരിഭാ​ഗം ആളുകളും. എന്നാൽ യാത്രപ്രേമികളിൽ പലരും ഈ വർഷത്തിൽ കണ്ട് തീർക്കേണ്ട സ്ഥലങ്ങളെ കുറിച്ചാകും ചിന്തിക്കുന്നുണ്ടാവുക. മഞ്ഞും മഴയും തണുപ്പും അനുഭവിക്കാനും ആഘോഷിക്കാനും ആ​ഗ്രഹിക്കുന്നവർക്ക് ദക്ഷിണേന്ത്യയിൽ കണ്ടറിയാനുള്ള മികച്ച ഏഴ് ഹിൽ സ്റ്റേഷനുകളിതാ..

1) പൊൻമുടി

മനോഹര കാഴ്ചയും അതിമനോഹരമായ കാലാവസ്ഥയും പൊൻമുടിയെ പ്രിയങ്കരിയാക്കുന്നു. 1,100 മീറ്റർ ഉയരത്തിൽ, പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ, തിരുവനന്തപുരത്ത് നിന്ന് 61 കിലോമീറ്റർ അകലെ, 22 ഹെയർപിൻ വളവുകളും ദൂരെ തിളങ്ങുന്ന കടലിന്റെ കാഴ്ചകളുമുള്ള നീണ്ട വളവുകളുള്ള റോഡിലൂടെയാണ് ഹിൽ സ്റ്റേഷനിൽ എത്തിച്ചേരുന്നത്. മലഞ്ചെരിവുകളിലെ തേയിലത്തോട്ടങ്ങൾ പ്രദേശത്തിന്റെ മാറ്റ് കൂട്ടുന്നു. ട്രക്കിം​ഗിന് മികച്ചയിടമാണ് ഇവിടം. പൊൻമുടിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗോൾഡൻ വാലി അതിന്റെ പ്രശാന്തതയും ട്രെക്കിംഗ് റൂട്ടുകളും കൊണ്ട് സഞ്ചാരികൾക്ക് എന്നെന്നും പ്രിയങ്കരമാണ്. പൊൻമുടിയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന നെയ്യാർ ഡാമും സഞ്ചാരികളുടെ പ്രിയ ഇടമാണ്.

2) യേല​ഗിരി

പുതുമ തേടിയുള്ള യാത്രകളോടാണ് പ്രിയമെങ്കിൽ തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന യേലഗിരി ബെസ്റ്റ് ഓപ്ഷനാണ്. നാല് പർവതങ്ങളുടെ മടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് യേല​ഗിരി. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്. മനോഹരമായി പ്രകൃതിസൗന്ദര്യത്തിന്റെ നടുവിൽ ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.

3) കോത്ത​ഗിരി

ഊട്ടിയുടെ ഭം​ഗി ആസ്വദിച്ച് മടുത്തവരാണെങ്കിൽ ഊട്ടിക്കടുത്തുള്ള ഹിൽ സ്റ്റേഷനായ കോത്ത​ഗിരിക്ക് പുറപ്പെടാം. നീലഗിരിയിലെ ഏറ്റവും പഴക്കമേറിയതും മൂന്നാമത്തെ വലിയ ഹിൽസ്റ്റേഷനുമാണ് കോത്തഗിരി.’കോട്ടകളുടെ പർവ്വതം’ എന്നതാണ് കോത്ത​ഗിരിയുടെ അർത്ഥം.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ 1,950 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ഹിൽ സ്റ്റേഷൻ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. കുന്നുകൾക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യന്റെ ദൃശ്യം കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്.

4) ഇടുക്കി

വേനൽക്കാലത്ത് പോലും കുളിരു കോരുന്ന കാലാവസ്ഥ നൽകണമെങ്കിൽ അത് ഇടുക്കിക്കേ കഴിയൂ. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഇടുക്കി എന്ന മിടുക്കി പ്രകൃതി ഭം​ഗിയുടെ ഉത്തമ ഉദാഹരണമാണ്. നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ദേശീയോദ്യാനവും വന്യജീവി സങ്കേതവും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ കാണാൻ അവസരമൊരുക്കുന്നു.

5) മടിക്കേരി

കർണാടകയിലെ കൂർഗ് ജില്ലയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് മടിക്കേരി. കാപ്പിയുടെ മനം മയക്കുന്ന സുഗന്ധം പ്രദാനം ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾക്ക് പേരുകേട്ടതാണ് ഈ ഹിൽ സ്റ്റേഷൻ. ‘ഇന്ത്യയുടെ സ്കോട്ട്‌ലൻഡ്’ എന്നാണ് ഈ സ്ഥലത്തെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചിരുന്നത്. അതിമനോഹരമായ സൗന്ദര്യവും ശാന്തമായ ഭൂപ്രകൃതിയും കാരണം ചിലർ ഇതിനെ ‘ദക്ഷിണേന്ത്യയുടെ കശ്മീർ’ എന്ന് വിളിക്കുന്നു.

6) അരക്കുവാലി

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഘട്ടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷനാണ് അരക്കുവാലി. ഇവിടുത്ത കാപ്പി മണക്കുന്ന ഇളം കാറ്റ് എന്നും പ്രശസ്തമാണ്. “ദക്ഷിണേന്ത്യയിലെ ഭക്ഷണപാത്രം” എന്നാണ് ഇവിടം അറിയപ്പെടുന്നത്. 3000 അടി ഉയരത്തിലാണ് ഈ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

7) ഏർക്കാട്

തമിഴ്‌നാടിന്റെ വടക്കൻ ഭാഗത്തുള്ള ഷെവരോയ് കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷനാണ് ഏർക്കാട്. പച്ചപ്പിനും കാപ്പിത്തോട്ടങ്ങൾക്കും പേരുകേട്ടതാണ് ഏർക്കാട്. ഘോരവനങ്ങളിലെ ജന്തുജാലങ്ങളും വമ്പൻ മരങ്ങളും ഹിൽ സ്റ്റേഷന് ഭം​ഗി കൂട്ടുന്നു. പക്ഷി നിരീക്ഷകർക്ക് മികച്ച ഇടമാണ് ഇവിടം.

Tags: SUBHill Station
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies