ബോളിവുഡ് നടി കങ്കണ റണാവത്ത് തന്റെ വീടിന്റെ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മണാലിയിലെ വീടിന്റെ ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. മനോഹരമായ കാഴ്ചകളാൽ സമ്പന്നമായ വീട് മൗണ്ടൈൻ സ്റ്റൈലിലാണ് നിർമിച്ചത്.
പരിപാവനമായി കരുതുന്ന പൂജാമുറിയുടെ ചിത്രങ്ങളും കങ്കണ പങ്കിട്ടിരുന്നു. ഒരു ക്ഷേത്രം എന്നു തന്നെ വിശേഷിപ്പിക്കാവുന്നത്ര വിശാലമായ പൂജമുറിയെ ദിവ്യം’ എന്നാണ് കങ്കണ വിശേഷിപ്പിക്കുന്നത്.
ഈ പൂജാമുറിക്ക് മനോഹരമായ വിന്റേജ് വാതിലാണ് നൽകിയിരിക്കുന്നത്. ഗണപതി, ദുർഗ്ഗാദേവി, തുടങ്ങി വിവിധ ദേവിദേവൻമാരുടെ വിഗഹങ്ങളും ഒരു വലിയ ശിവലിംഗവും പൂജമുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പുജമുറിയുടെ ചുവരിൽ ഫ്രെയിം ചെയ്ത പിച്ച്വായ് പെയിന്റിംഗും തൂക്കിയിട്ടുണ്ട്. കങ്കണ പങ്കുവെച്ച വീഡിയോയിൽ കൃഷ്ണഭജനും കേൾക്കുന്നുണ്ടായിരുന്നു.
2021-ൽ, പുതുവർഷത്തോടനുബന്ധിച്ച് കങ്കണ തന്റെ മറ്റൊരു വീട്ടിലെ പൂജാമുറിയുടെ ഒരു ദൃശ്യം പങ്കുവെച്ചിരുന്നു. താൻ കൈവശം വച്ചിരിക്കുന്ന ഈ ചെറിയ ദേവി ചിത്രം, വീട്ടിൽ നിന്ന് പോരുമ്പോൾ അമ്മ എനിക്ക് തന്നതാണെന്ന് കങ്കണ പറഞ്ഞിരുന്നു.