ന്യൂഡൽഹി : ശ്രംജീവി എക്‌സ്പ്രസ് ബോംബ് സ്‌ഫോടനക്കേസിൽ രണ്ട് ഭീകരർക്ക് വധശിക്ഷ . ബംഗ്ലാദേശ് ഭീകരൻ ഹിമാലുദ്ദീൻ എന്ന ഹെലാൽ, പശ്ചിമ ബംഗാളിൽ നിന്നുള്ള നഫികുൽ ബിശ്വാസ് എന്നിവർക്കാണ് ജൗൻപൂരിലെ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത് . കൂടാതെ അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. .
2005 ജൂലൈ 28ന് സിങ്ഗ്രാമാവു റെയിൽവേ സ്‌റ്റേഷനിലെ ഹരിഹർപൂർ റെയിൽവേ ക്രോസിന് സമീപമാണ് ശ്രംജീവി എക്‌സ്പ്രസിന്റെ ജനറൽ ബോഗിയിൽ ബോംബ് സ്‌ഫോടനം ഉണ്ടായത് . ഇതിൽ 14 പേർ മരിക്കുകയും 62 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രെയിനിന്റെ ജനറൽ ബോഗിയിൽ ബ്രീഫ്‌കേസിൽ ഭീകരർ ബോംബ് സൂക്ഷിച്ചിരുന്നു. ഡിസംബർ 22ന് ജൗൻപൂർ കോടതി രണ്ട് ഭീകരരും കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചിരുന്നു















