നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടൻ വിജയ്‌ക്ക് നേരെ ചെരുപ്പേറ്; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 09:21 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : നടൻ വിജയ്‌ക്ക് നേരെ ചെരുപ്പ് എറിഞ്ഞ സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജയ് പീപ്പിൾസ് മൂവ്‌മെന്റ് സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് അപ്പുനു ഇന്നലെ കോയമ്പേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

നടൻ വിജയകാന്ത് അന്തരിച്ചപ്പോൾ അന്ന് രാത്രി പത്തരയോടെ നടൻ വിജയ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ നടൻ വിജയ്‌ക്ക് നേരെ ആണ് അജ്ഞാതൻ ചെരുപ്പ് എറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കിനിടയിലൂടെ തന്റെ വാഹനത്തിലേയ്‌ക്ക് പോവുകയായിരുന്ന വിജയ്‌യുടെ തലയിലേയ്‌ക്ക് ചെരുപ്പ് വീഴുന്നത് വീഡിയോയിൽ കാണാനാകും. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് നടന്ന പൊതുദർശന ചടങ്ങിലാണ് പ്രിയ ക്യാപ്റ്റനെ കാണാൻ വിജയ് എത്തിയത്. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും മക്കളായ വിജയ പ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരെയും കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു.

ഈ പ്രവൃത്തിയിൽ ഉൾപ്പെട്ടയാളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം. ഹർജിയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംഭവത്തിൽ കോയമ്പേട് പോലീസ് അന്വേഷണം നടത്തിവരികയാണ്.

വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖറുമായി വിജയകാന്ത് പലപ്പോഴും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഇരുവരും ഒരുമിച്ച സിനിമകൾ വിജയകരമായ സംരംഭങ്ങളായിരുന്നു. ‘നാളയ തീർപ്പ്’ എന്ന ചിത്രത്തിലൂടെ വിജയ് അരങ്ങേറ്റം കുറിച്ചപ്പോൾ അത് വലിയ പരാജയമായി മാറി. തന്റെ മകന്റെ സിനിമാ ഭാവി മികച്ചതാക്കാനായി അവനൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്ന് ചന്ദ്രശേഖർ വിജയകാന്തിനോട് അപേക്ഷിക്കുകയായിരുന്നു . വിജയകാന്ത് യാതൊരു മടിയുമില്ലാതെ ആ അപേക്ഷ സ്വീകരിച്ച് വിജയ്‌ക്കൊപ്പം അഭിനയിച്ചു. ആ ചിത്രമാണ് വിജയ്‌യുടെ കരിയറിലെ ആദ്യ ഹിറ്റായ ‘സിന്ദൂരപാണ്ടി’.

‘വിജയകാന്ത് വിജയ്‌ക്ക് ചെയ്തത് വലിയ സഹായമാണ്, അത് ചെയ്തില്ലെങ്കിൽ വിജയ് ഇവിടെ ഉണ്ടാകില്ലായിരുന്നു’വെന്ന് വിജയകാന്തിന്റെ സിനിമാ ജീവിതത്തിന്റെ നാല്പതാം വാർഷികാഘോഷപരിപാടിയിൽ എസ്എ ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്.

Tags: ACTOR VIJAYCaptain vijayakanth
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies