വനിത ഗുണ്ട കാജൽ ഝായുടെ ബംഗ്ലാവ് യുപി ഭരണകൂടം കണ്ടുകെട്ടി; ഗുണ്ടാനിയമപ്രകാരം പിടിച്ചെടുത്തത് രവി കാനയുടെ ബിസിനസ് പങ്കാളിയുടെ സ്വത്തുക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിത ഗുണ്ട കാജൽ ഝായുടെ ബംഗ്ലാവ് യുപി ഭരണകൂടം കണ്ടുകെട്ടി; ഗുണ്ടാനിയമപ്രകാരം പിടിച്ചെടുത്തത് രവി കാനയുടെ ബിസിനസ് പങ്കാളിയുടെ സ്വത്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 04:20 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാനയുടെ ബിസിനസ് പങ്കാളിയും ഗുണ്ടാ നേതാവുമായ കാജൽ ഝായുടെ സ്വത്തുക്കൾ യുപി ഭരണകൂടം കണ്ടുകെട്ടി. ഡൽഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 80 കോടിയോളം വിലവരുന്ന വീടും വസ്തുവകകളുമാണ് പിടിച്ചെടുത്തത്. രവി കാനയുടെ സ്‌ക്രാപ്പ് കമ്പനിയുടെ ഡയറക്ടറാണ് കാജൽ ഝാ.

കൂട്ടബലാത്സംഗ കേസിൽ സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാന ഒളിവിലാണ്. ഡിസംബർ 30 നാണ് രവി കാന ഉൾപ്പെടെ 5 പേർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രവി കാനയ്‌ക്കും സഹായിക്കുമായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ഇതിന് ശേഷമാണ് രവികാനയും ഭാര്യയും ഉൾപ്പെടെ 16 സഹായികൾക്കെതിരെ ഗുണ്ടാനിയമപ്രകാരം പോലീസ് നടപടി തുടങ്ങിയത്.

കഴിഞ്ഞ ദിവസം രവി കാനയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ സ്റ്റീൽസ്
സ്‌ക്രാപ്പ് ഗോഡൗണിൽ നടന്ന റെയ്ഡിൽ 100 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തിരുന്നു. 20 ട്രക്കുകൾ, സ്‌ക്രാപ്പ് നിറച്ച രണ്ട് ട്രക്കുകൾ, രണ്ട് ട്രാക്ടറുകൾ, 200 ടൺ സ്‌ക്രാപ്പ്, പത്ത് കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, 60 വലിയ വാഹനങ്ങളുടെ രേഖകൾ എന്നിവയാണ് കണ്ടുകെട്ടിയത്. ഡൽഹിയിലെ സുന്ദർ നഗറിലെ നാല് വീടുകൾ ഉൾപ്പെടെ 400 കോടിയോളം രൂപ വിലമതിക്കുന്ന ഇയാളുടെ സ്വത്തുക്കൾ സർക്കാരിലേക്ക് ജപ്തി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Tags: UPseizedRavi kanaKajal jha
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies