തന്നെ: മുംബൈയിൽ ഫ്ളാറ്റിൽ വൃദ്ധദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ചിതൽസർ മാൻപാഡ സ്റ്റേഷൻ പരിധിയിലുള്ള ഫ്രണ്ട്ഷിപ്പ് റെന്റൽ കോംപ്ലക്സിലാണ് ദാരുണമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ 14-ാം നിലയിലാണ് വൃദ്ധദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. സംഷേർ സിംഗ്, ഭാര്യ മീന എന്നിവരെയാണ് ഫ്ളാറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ജനുവരി 3ന്, രാത്രി 10:00നും 12:00നുമിടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അയൽവാസികളാണ് മരണവിവരം ആദ്യം അറിയുന്നത്. ഇരുവരുടെയും കഴുത്തിലുള്ള സംശയാസ്പദമായ പാടുകൾ ആശങ്ക പരത്തുന്നതാണ്. ദമ്പതികളുടെ മകൻ സുധീർ സംഷേർ സിംഗ് പരാതി നൽകിയിട്ടുണ്ട്. പോലീസെത്തി പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുകയും മൃതദേഹങ്ങൾ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ ഐപിസി സെക്ഷൻ 302 പ്രകാരം കേസെടുത്ത് അന്വേഷണങ്ങൾ നടന്നുവരികയാണ്.