'സ്വതന്ത്ര വീർ സവർക്കർ മുക്തി ശതാബ്ദി യാത്ര'; ഫ്‌ളാഗോഫ് ചെയ്ത് ബോളിവുഡ് താരം രൺദീപ് ഹൂഡ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്വതന്ത്ര വീർ സവർക്കർ മുക്തി ശതാബ്ദി യാത്ര’; ഫ്‌ളാഗോഫ് ചെയ്ത് ബോളിവുഡ് താരം രൺദീപ് ഹൂഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 06:07 pm IST
FacebookTwitterWhatsAppTelegram

മുബൈ: ‘സ്വതന്ത്ര വീർ സവർക്കർ മുക്തി ശതാബ്ദി യാത്ര’ ഫ്‌ളാഗോഫ് ചെയ്ത് ബോളിവുഡ് താരം രൺദീപ് ഹൂഡ. രത്‌നഗിരി ജയിലിൽ നിന്നും സവർക്കർ മോചിതനായതിന്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പൂനെയിൽ സ്വതന്ത്ര വീർ സവർക്കർ മുക്തി ശതാബ്ദി യാത്ര സംഘടിപ്പിച്ചത്. (1924 ജനുവരി 6 ന് മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജയിലിൽ നിന്ന് സവർക്കർ മോചിതനാവുകയും പിന്നീട് വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.) തുടർന്ന് പദയാത്രയിലും താരം പങ്കെടുത്തു. സവർക്കറുടെ പ്രതിമ കൈകളിലേന്തിയാണ് നടൻ യാത്രയിൽ പങ്കെടുത്തത്.

‘ ആളുകൾ വളരെ കുറച്ച് മാത്രം മനസ്സിലാക്കിയിട്ടുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയ്‌ക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിലും അദ്ദേഹത്തിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിലും എനിക്ക് സന്തോഷമുണ്ട്. എന്റെ ഏറ്റവും പുതിയ ചിത്രമായ ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങളെ കുറിച്ച് നമുക്ക് അറിയാവുന്നതാണ്. എന്നാൽ അദ്ദേഹത്തെ കുറിച്ച് ചില തെറ്റായ ധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഈ ധാരണകൾ സിനിമ പുറത്ത് വരുന്നതോടെ മാറുമെന്നും രൺദീപ് ഹൂഡ പറഞ്ഞു.’

സ്വതന്ത്ര വീർ സവർക്കർ സിനിമയുടെ ചിത്രീകരണം മഹാരാഷ്‌ട്ര, ലണ്ടൻ എന്നിവിടങ്ങളിൽ പുരോഗമിക്കുകയാണ്. ഉത്കർഷ് നൈതാനി തിരക്കഥ നിർവഹിക്കുന്ന ചിത്രം രൺദീപ് ഹൂഡ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടിയാണ് താരം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ്, സാം ഖാൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് നിർമ്മാതാക്കൾ. സിനിമ ഈ വർഷം തീയേറ്ററുകളിലെത്തും.

 

Tags: VEER SAVARKAR
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies