തിരുവനന്തപുരം: യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട പൂവച്ചലിലാണ് സംഭവം. 24-കാരനായ തൗഫീക്കാണ് മരിച്ചത്. വീടിന് പുറത്തുള്ള മരത്തിലായിരുന്നു ആത്മഹത്യ ചെയ്ത നിലയിൽ യുവാവിനെ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി തൗഫീക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.
ഇയാളുടെ കഴുത്തിലും മുഖത്തിലും മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു. മരണകാരണം ഇതുവരെയും വ്യക്തമല്ല. സംഭവസ്ഥലത്ത് കാട്ടാക്കട പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.