തിരുവനന്തപുരം: വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാക്കൾ പിടിയിൽ. യുവതിയുടെ സുഹൃത്തുക്കളും തിരുനെൽവേലി സ്വദേശികളുമായ വസന്ത്, കാന്തൻ എന്നിവരാണ് പിടിയിലായത്. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വർക്കലയിൽ പുതുവത്സര ആഘോഷങ്ങൾക്കായി യുവാക്കൾക്കൊപ്പം എത്തിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയിൽ നിന്നും പോലീസ് മൊഴിയെടുത്തപ്പോഴാണ് താൻ ബലാത്സംഗത്തിനിരയായ കാര്യം യുവതി വെളിപ്പെടുത്തിയത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.