സെക്കൻഡിൽ‌ 3ലക്ഷം കിലോമീറ്റർ പ്രകാശവേഗം; ആദിത്യ എൽ-1-ന് വിവരം കൈമാറാൻ വേണ്ടത് ആറ് സെക്കൻഡ് മാത്രം! നി​ഗൂഢതകളെ ഒപ്പിയെടുക്കാൻ ഇസ്രോ കേന്ദ്രം സുസജ്ജം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെക്കൻഡിൽ‌ 3ലക്ഷം കിലോമീറ്റർ പ്രകാശവേഗം; ആദിത്യ എൽ-1-ന് വിവരം കൈമാറാൻ വേണ്ടത് ആറ് സെക്കൻഡ് മാത്രം! നി​ഗൂഢതകളെ ഒപ്പിയെടുക്കാൻ ഇസ്രോ കേന്ദ്രം സുസജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 07:55 am IST
FacebookTwitterWhatsAppTelegram

ഭൂമിയുടെ ഊർജ്ജ സ്രോതസ്സായ സൂര്യന്റെ നി​ഗൂഢ രഹസ്യങ്ങൾ തേടിയുള്ള യാത്രയുടെ സുപ്രധാന ഘട്ടമാണ് ഇന്നലെ പൂർത്തീകരിച്ചത്. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ‌ പെടാതെ ലാ​ഗ്രഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലേക്ക് ഇന്ത്യയുടെ ആദിത്യ എൽ-1 പ്രവേശിച്ച് കഴിഞ്ഞു. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ നിന്നും വിവരങ്ങൾ നൽകാൻ പേടകം സജ്ജം, അവ ഒപ്പിയെടുക്കാൻ ബെം​ഗളൂരുവിലെ ഇസ്രോയുടെ കേന്ദ്രവും.

ലാ​ഗ്രഞ്ച് പോയിന്റിൽ പ്രവേശിച്ചതോടെ നിർണായക വിവരങ്ങൾ കണ്ടെത്താനുള്ള പരിശ്രമത്തിലാകും ആദിത്യ എൽ-1.ഭാരതത്തിന്റെ ശാസ്ത്ര അഭിലാഷത്തിന്റെയും വൈഭവത്തിന്റെയും വിളക്കുമാടമായി നിലകൊണ്ട് വരുന്ന അഞ്ച് വർഷക്കാലം സൂര്യനെ കുറിച്ച് സമ​ഗ്ര പഠനം നടത്തും. ഭൂതകാലത്തിൽ നിന്നുള്ള പാഠങ്ങളെ ഉൾക്കൊള്ളാനും നിലവിലെ സാഹചര്യങ്ങളെ മനസിലാക്കാനും ഭാവിയിലേക്കുള്ള അഭിലാഷങ്ങളെയും ദൗത്യം പ്രതിനിധീകരിക്കുന്നു.

ആ​ദിത്യ എൽ-1 ഹാലോ ഭ്രമണപഥത്തിൽ‌ തുടരുന്നതോടെയാകും ദൗത്യ സംഘം ഓൺബോർഡ് ഉപകരണങ്ങളുടെയും ടെസ്റ്റ് സിസ്റ്റത്തിന്റെയും കൃത്യത പരിശോധിച്ച് ഉറപ്പിച്ച ശേഷമാകും പേടകം പൂർണ രീതിയിൽ പ്രവർത്തിപ്പിച്ച് തുടങ്ങുക. ഭൂമിയിലേക്ക് വിവരങ്ങൾ നൽകാൻ ഏഴ് പേലോഡുകളാണ് ആദ്യഘട്ടത്തിൽ‌ പേടകത്തിൽ ഉണ്ടായിരുന്നത്. 15 ലക്ഷം കിലോമീറ്റർ യാത്രയിൽ നാലെണ്ണം ഇതിനകം കമ്മീഷൻ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പേലോഡുകൾ എൽ1-ൽ പോയിന്റിൽ വിലയിരുത്തും.

ഒന്നാം ലാ​ഗ്രഞ്ച് പോയിന്റിൽ നിന്ന് പുറപ്പെടുന്ന വെളിച്ചം ഭൂമിയിലെത്താൻ ഏകദേശം നാല് സെക്കൻഡ് സമയം വേണം. സെക്കൻഡിൽ‌ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററാണ് പ്രകാശ വേ​ഗം. ആദിത്യ എൽ1 നിൽക്കുന്ന സ്ഥാനം പ്രകാശവേ​ഗത്തിന്റെ പകുതിയോളം വേ​ഗത്തിൽ കണ്ടെത്താൻ പുതിയല ഡോപ്ലർ സംവിധാനമുണ്ട്. ആദിത്യയുടെ കൃത്യമായ സ്ഥാനം ഏകദേശം 5-6 സെക്കൻഡ് കൊണ്ട് ബെം​ഗളൂരുവിലെ ഇസ്രോയുടെ ആന്റിനയിൽ ലഭിക്കും. ഇസ്രോയുടെ തന്നെ ​ഗ്രൗണ്ട് സ്റ്റേഷനും ഡീപ് സ്റ്റേഷൻ നെറ്റ് വർക്കും ഉപയോ​ഗിച്ചാകും വിവരങ്ങൾ ശേഖരിക്കുക.

സൂര്യന്റെ കൊറോണ പാളിയിൽ നിന്ന് ഊർജ്ജം പുറന്തള്ളുന്ന കൊറോണൽ മാസ് ഇജക്ഷൻ എന്ന പ്രതിഭാസത്തെ കുറിച്ചാകും പേടകം പ്ര​ധാനമായും പഠിക്കുക. കൊറോണയുടെ ഘടന മനസിലാക്കി അതിന്റെ കാന്തിക മണ്ഡലത്തിന്റെ രൂപമുണ്ടാക്കാൻ സഹായിക്കുക, അതിൽ നിന്ന് പുറന്തള്ളുന്ന കണികകൾ‌ അളക്കുക, ഇവ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന കാന്തിക മണ്ഡലം കണക്കാക്കുക, പല തീവ്രതയിലുള്ള എക്സ്റേ തരം​ഗങ്ങളെ വെവ്വേറെ അളക്കുക എന്നീ ദൗത്യങ്ങളും നിർവഹിക്കും. ലഭിക്കുന്ന വിവരങ്ങൾ മറ്റ് രാജ്യങ്ങൾ നടത്തിയിട്ടുള്ള സമാനമായ പഠനങ്ങളുമായി ചേർത്ത് വിലയിരുത്തും.

Tags: isroAaditya L1
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies