പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തെയും അവഹേളിച്ച് മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശങ്ങളിൽ അപലപിച്ച് മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി (MATI). പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇന്ത്യയിലെ ജനങ്ങൾക്കെതിരെയും അപകീർത്തികരമായ പരാമർശം നടത്തിയതിൽ ഖേദിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.
The Maldives Association of Tourism Industry (MATI) strongly condemns the derogatory comments made by some Deputy Ministers on social media platforms, directed towards the Prime Minister of India, His Excellency Narendra Modi as well as the people of India: Maldives Association… pic.twitter.com/QJkAWBkKq6
— ANI (@ANI) January 9, 2024
മാലദ്വീപിന്റെ ഏറ്റവും അടുത്ത അയൽക്കാരിലൊരാളാണ് ഇന്ത്യ. നിരവധി പ്രതിസന്ധികളിൽ രാജ്യത്തിനായി ആദ്യം സഹായങ്ങളെത്തിച്ചത് ഇന്ത്യയാണ്. മാലദ്വീപുമായുള്ള അടുത്ത നയതന്ത്ര ബന്ധത്തിന് കേന്ദ്ര സർക്കാരിനോടും അവിടുത്തെ ജനങ്ങളോടും എന്നും കടപ്പെട്ടിരിക്കുന്നു. ടൂറിസം മേഖലയുടെ കരുത്താണ് ഇന്ത്യയെന്നും MATI പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പം തലമുറകളോളം നീളണമെന്നും ദൃഢബന്ധത്തിന് വിള്ളലുണ്ടാക്കാൻ ഹേതുവായ കാര്യങ്ങളിൽ ഖേദിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കി.