കുറഞ്ഞ ചെലവിൽ എത്താം, വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാം; കപ്പലിലും വിമാനത്തിലും സഞ്ചരിക്കാം; ലക്ഷദ്വീപിൽ എങ്ങനെ എത്താം? തയ്യാറെടുപ്പുകൾ ഇങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറഞ്ഞ ചെലവിൽ എത്താം, വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാം; കപ്പലിലും വിമാനത്തിലും സഞ്ചരിക്കാം; ലക്ഷദ്വീപിൽ എങ്ങനെ എത്താം? തയ്യാറെടുപ്പുകൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 12:40 pm IST
Facebook
Twitter
WhatsAppTelegram

കുറഞ്ഞ ചെലവിൽ അടിപൊളി സ്ഥലങ്ങൾ കണ്ട് ആസ്വദിക്കാൻ ഒരവസരം കിട്ടിയാൽ ആരാണ് പോവാതിരിക്കുക അല്ലേ. അത്തരത്തിലൊരിടമാണ് ലക്ഷദ്വീപ്. അതിശയിപ്പിക്കുന്ന വിധത്തിലുള്ള കാഴ്ചകളാണ് ലക്ഷദ്വീപ് ഓരോരുത്തർക്കുമായി ഒരുക്കിയിരിക്കുന്നത്.

കേരളവുമായി ഏറെ അടുപ്പമുള്ളയിടമാണ് ലക്ഷദ്വീപ്. എന്നാൽ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത് പോലെയല്ല, ഇവിടെ എത്താൻ സാധിക്കുക. പെർമിറ്റ് എടുക്കലാണ് ആദ്യപടി. എറണാകുളം വെല്ലിം​ഗ്ടൺ ഐലൻഡിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നിന്ന് നേരിട്ട് പെർമിറ്റ് എടുക്കാൻ സാധിക്കും. സ്പോൺസറുടെ സത്യവാങ്മൂലവുമായി വേണം ഇവിടെ എത്താൻ. ലക്ഷദ്വീപിൽ സ്ഥിര താമസമുള്ള ഒരാൾ, ‘ഞാൻ ഇദ്ദേഹത്തെ ലക്ഷദ്വീപിലേക്ക് ക്ഷണിക്കുന്നു’ എന്ന സത്യവാങ്മൂലമാണ് സമർപ്പിക്കേണ്ടത്. 15 ദിവസത്തെ പെർമിഷനാണ് സഞ്ചാരിക്ക് ലഭിക്കുക.

സ്‌പോൺസർ ചെയ്യാൻ തയ്യാറാകുന്ന വ്യക്തി അവിടുത്തെ ജില്ലാ പഞ്ചായത്തിൽ പേരും തിരിച്ചറിയൽ കാർഡും ഫോട്ടോയും ചെലാനും അടച്ച് അപേക്ഷിക്കണം. അപേക്ഷിച്ചതിന് ശേഷം ഒരുമാസം കഴിഞ്ഞുള്ള തീയതി സന്ദർശനത്തിനായി നൽകും. അടുത്തതായി വേണ്ടത് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റാണ്. തന്റെ പേരിൽ യാതൊരുവിധ കേസുകളുമില്ലെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റിനാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, മേൽവിലാസം തെളിക്കുന്ന രേഖയുടെ കോപ്പി എന്നിവയുമായാണ് അപേക്ഷിക്കേണ്ടത്.

ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ പെർമിറ്റ് എടുക്കാവുന്നതാണ്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പുറമേ മേൽവിലാസം തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ കാർഡ്, ഫോട്ടോ, രണ്ട് അയൽവാസികളുടെ മേൽവിലാസം, ഡിക്ലറേഷൻ ഫോം എന്നിവ കൈയിൽ കരുതേണ്ടതാണ്. മൂന്നാമതായി ലക്ഷദ്വീപ് കാണാൻ ആ​ഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്. അപേക്ഷയ്‌ക്കൊപ്പം 200 രൂപയുടെ ഹെറിറ്റേജ് ഫീസും അടയ്‌ക്കണം. പെർമിറ്റ് ലഭിക്കുന്ന മുറയ്‌ക്ക് ധൈര്യമായി ടിക്കറ്റെടുത്തോളൂ.

കപ്പൽ മാർ​ഗവും വിമാന മാർ​ഗവും ലക്ഷദ്വീപിലെത്താം. ചെലവ് കുറ‍ഞ്ഞ വഴിയാമ് നോക്കുന്നതെങ്കിൽ കപ്പൽ മാർ​ഗമാണ് നല്ലത്. പക്ഷേ കൂടുതൽ സമയമെടുക്കുമെന്നത് ശ്രദ്ധിക്കണം. കപ്പൽ മാർഹ​ഗമെത്താൻ 16 മുതൽ 18 മണിക്കൂർ വരെ എടുക്കും. കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് കപ്പലുണ്ട്. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, ബങ്ക് ക്ലാസ് എന്നിങ്ങനെ ബജറ്റ് അനുസരിച്ച് ക്ലാസ് തിരഞ്ഞെടുക്കാവുന്നതാണ്. വിമാന മാർ​ഗമാണ് പോകുന്നതെങ്കിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്. അ​ഗത്തി വിമാനത്താവളത്തിൽ വിമാനമിറങ്ങാവുന്നതാണ്. ഒന്നര മണിക്കൂർ മാത്രമാണ് കൊച്ചിയിൽ നിന്ന് അ​ഗത്തിയിലെത്താൻ വേണ്ടത്. ഇവിടെ എത്തിയാൽ ഓരോ ദ്വീപിലേക്കും കപ്പൽ മാർ​ഗം യാത്ര ചെയ്യാവുന്നതാണ്. ബോർഡിം​ഗ് പാസ് കാണിച്ച് ടിക്കെടുത്താൽ യാത്ര പുറപ്പെടാവുന്നതാണ്.

ദ്വീപിൽ പ്രവേശിക്കുന്നതോടെ എൻട്രി സീൽ പതിപ്പിക്കണം. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും പെർമിറ്റുമായി ദ്വീപ് പോലീസ് സ്റ്റേഷനിലെത്തിയാണ് ഇത് ചെയ്യേണ്ടത്. മടങ്ങുന്നതിന് മുൻപായി എക്സിറ്റ് സാലും പതിപ്പിക്കണം. അടിത്തട്ട് വരെ കണ്ട് ആസ്വദിക്കാൻ അനുവദിക്കുന്ന കടലും പവിഴപ്പുറ്റുമാണ് പ്രധാന ആകർഷണം. കടലിലെ സാഹസിക വിനോദങ്ങൾ ആസ്വദിക്കുന്നവർക്കും ലക്ഷദ്വീപിലേക്ക് സ്വാ​ഗതം.

Tags: lakshadweepPermit
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies