എന്നെ ഏറ്റവുമധികം മുറിവേൽപ്പിച്ചയാൾ; നിയമപാലകർ അവരുടെ ഉത്തരവാദിത്വം നിറവേറ്റി; സവാ​ദിനെ പിടികൂടിയതിൽ പ്രതികരണവുമായി പ്രൊഫ. ടിജെ ജോസഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നെ ഏറ്റവുമധികം മുറിവേൽപ്പിച്ചയാൾ; നിയമപാലകർ അവരുടെ ഉത്തരവാദിത്വം നിറവേറ്റി; സവാ​ദിനെ പിടികൂടിയതിൽ പ്രതികരണവുമായി പ്രൊഫ. ടിജെ ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 10:51 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: 13 വർഷങ്ങൾക്ക് ശേഷം കൈ വെട്ടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്. തന്നെ ഏറ്റവും അധികം മുറിപ്പെടുത്തിയ ആളാണ് ഒന്നാം പ്രതി സവാദ് എന്നും രാജ്യത്തെ നിയമസംവിധാനത്തെ ആദരിക്കുന്ന വ്യക്തി എന്ന നിലയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“എന്നെ ഏറ്റവുമധികം മുറിപ്പെടുത്തിയ ആളെന്ന നിലയിലാണ് സവാദ് ഒന്നാം പ്രതിയാകുന്നത്. ആക്രമണം നടത്താൻ പദ്ധതിയിടുകയും തീരുമാനമെടുക്കുകയും ചെയ്തവരാണ് ഇതിലെ സൂത്രധാരികൾ. നിയമ വ്യവസ്ഥയുടെ മുൻപാകെ സവാദാണ് ഒന്നാം പ്രതി. ഇയാളെ പിടികൂടിയതിൽ ഒരു പൗരനെന്ന നിലയിൽ നിയമസംവിധാനത്തെ ആദരിക്കുന്ന, ബഹുമാനിക്കുന്ന ആളെന്ന നിലയിൽ പിടികിട്ടപ്പുള്ളിയെ എൻഐഎ കസ്റ്റഡിയിലെടുത്തിൽ സന്തോഷമുണ്ട്. എന്നാൽ വ്യക്തിപരമായി ഇതിൽ അഭിപ്രായങ്ങളില്ല.

നിയമ പാലകരുടെ ബാധ്യത തീർന്നനെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിയമസംവിധാനം ഫലപ്രദമായി നടക്കുന്നുവെന്ന് എന്നുള്ള കാര്യത്തിൽ പൗരന്മാർക്കും സാധാരണക്കാർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വ്യക്തി എന്ന നിലയിലോ ഇര എന്ന നിലയിലോ പ്രതിയെ പിടികിട്ടി എന്നതിൽ പ്രത്യേകിച്ച് യാതൊരുവിധ കൗതുകവും തോന്നുന്നില്ല- ടിജെ ജോസഫ് പറഞ്ഞു.

കേസുമായി നേരിട്ട് ബന്ധപ്പെട്ട്, അക്രമവുമായി ബന്ധപ്പെട്ട് അതിന് മുൻപിൽ നിന്ന ചിലർ മാത്രമാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളൂ. കേസിന്റെ അന്വേഷണം ആക്രമിക്കാൻ പദ്ധതിയിട്ടവരിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളത്. അവരിലേക്ക് കേസിന്റെ അന്വേഷണം എത്താത്തിടത്തോളം കാലം സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു”.

13 വർഷമായി ഒളിവുജീവിതം നയിക്കുന്നതിനിടെയാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സവാദ് കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന് പിടിയിലായത്. 2010-ലാണ് കേസിനാസിപദമായ സംഭവം. തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ടിജെ ജോസഫിനെ ചോ​ദ്യപേപ്പറിൽ മത നിന്ദ ആരോപിച്ചാണ് പിഎഫ്ഐ ഭീകരർ കൂട്ടത്തോടെ ആക്രമിച്ചതും ഒന്നാം പ്രതിയായ സവാദ് ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയതും. സംഭവ ദിവസം മുതൽ സവാദ് ഒളിവിലായിരുന്നു.

കൈ വെട്ടി മാറ്റിയ മഴുവുമായി മുങ്ങിയ പ്രതിയെപ്പറ്റി കൂട്ടുപ്രതികൾക്കും അറിവില്ലായിരുന്നു. നേരത്തെ സവാദിനെ കുറിച്ച് വിവരങ്ങൾ അറിയുന്നവർ അന്വേഷണ ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെടണമെന്ന് എൻആഎ ആവശ്യപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശ രാജ്യങ്ങളിലടക്കം സവാദിനായി അന്വേഷിക്കുന്നതിനിടെയാണ് എൻഐഎ മട്ടന്നൂരിൽ നിന്ന് സവാദിനെ പിടികൂടിയത്. ഒരു പതിറ്റാണ്ട് കാലം കേരളത്തിൽ ഒളിവിൽ കഴി‍ഞ്ഞിരുന്ന സവാദിനെ പിടികൂടാൻ കേരള പോലീസിന് കഴിയാത്തത് തികച്ചും കഴിവു കേടാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇന്നത്തെ അറസ്റ്റ്.

Tags: NIATJ josephSavadFEATURED2
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies