എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോൾ 12ന് ആരംഭിക്കും; ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയയ്ക്കെതിരെ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോൾ 12ന് ആരംഭിക്കും; ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയയ്‌ക്കെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 11:35 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കത്തിന് വെള്ളിയാഴ്ച തുടക്കമാകും. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 9.30 ന് ആതിഥേയരായ ഖത്തറും ലെബനനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം ശനിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. സമീപ കാലത്തെ മികച്ച പ്രകടനവും ഫിഫ റാങ്കിംഗിലെ മുന്നേറ്റവും ഇന്ത്യക്ക് കരുത്താവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

24 ടീമുകളെ ആറ് ടീമുകളാക്കി തിരിച്ചാണ് ഗ്രൂപ്പ് ഘട്ട മത്സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലുമായി ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടാനാവും. ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവർക്കൊപ്പമാണ് ഇന്ത്യ. 2019-ൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.

ഇന്ത്യയുടെ മത്സരങ്ങൾ

ജനുവരി 13- ഓസ്‌ട്രേലിയ
ജനുവരി 18-ഉസ്‌ബെക്കിസ്ഥാൻ
ജനുവരി 23-സിറിയ

ലോകകപ്പ് നിലവാരത്തിലുള്ള ടീമുകളാണ് ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും. അതുകൊണ്ട് തന്നെ ഞങ്ങളെ കാത്തിരിക്കുന്നത് കടുപ്പമേറിയ മത്സരങ്ങളാണ്. പക്ഷേ സമീപകാലത്ത് മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. ഈ ടീം കാഴ്ചവച്ച മുന്നേറ്റത്തിന്റെ മാറ്റ് അറിയാനുള്ള അവസരമാണ് ഈ ടൂർണമെന്റ്. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി പറഞ്ഞു.

പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ എന്നിങ്ങനെയാണ് നോക്കൗട്ട് മത്സരങ്ങൾ. ജനുവരി 28ന് തുടങ്ങുന്ന പ്രീക്വാർട്ടർ മത്സരങ്ങൾ 31ന് സമാപിക്കും. തുടർന്ന് ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിലായി ക്വാർട്ടർ പോരാട്ടങ്ങൾ. ആറിനും ഏഴിനും സെമി. ഖത്തർ ലോകകപ്പിലെ കലാശപ്പോരിന് വേദിയായ ലുസൈൽ സ്‌റ്റേഡിയത്തിൽ ഫെബ്രുവരി പത്തിന് രാത്രി 8.30ന് ഫൈനലും നടക്കും.

Tags: AFC Asian CupIndia
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies