കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തി. ദേശീയപാതാ നിർമ്മാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ വേസ്റ്റുകൾക്കിടയിൽ നിന്ന് തലയോട്ടി കണ്ടെത്തിയത്.
ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്നാണ് പോലീസ് പറയുന്നത്. ചോമ്പാല പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.