2024 ജനുവരി 14 മുതൽ 2024 ജനുവരി 20 വരെയുള്ള (1199 ധനു 29 - മകരം 6 ) ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 ജനുവരി 14 മുതൽ 2024 ജനുവരി 20 വരെയുള്ള (1199 ധനു 29 – മകരം 6 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 04:39 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നതും ഉചിതമായിരിക്കും.

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും വരുന്ന സമയമാണ്. വിവാഹം കഴിക്കാൻ പോകുന്നവർക്ക് പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശയോഗം അനുഭവത്തിൽ വരും. വരവിൽ കവിഞ്ഞ ചെലവ് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

മേലധികാരിയുടെ പ്രീതിയും, ജോലിയിൽ സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. ഈശ്വരകൃപയാൽ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയമാണ്. വളരെക്കാലമായി കിട്ടാതിരുന്ന സർക്കാർ ആനുകൂല്യങ്ങൾ വന്നുചേരും. ബന്ധുജനസമാഗമം, ശയനസുഖം, ഭാര്യാഭർത്തൃ ഐക്യം എന്നിവ ഉണ്ടാകും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

വാരത്തിന്റെ തുടക്കത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ദോഷഫലങ്ങൾ അനുഭവിക്കേണ്ട അവസ്ഥ സംജാതമാകും. കോടതിയിൽ ഇരിക്കുന്ന കേസുകളിൽ അപ്രതീഷിതമായ തിരിച്ചടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലകളിൽ അനുകൂലമായ സാഹചര്യം വന്നുചേരും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാക്കും. ആമാശയ, ഉദരസംബന്ധ അസുഖമുള്ളവർ ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കുക. വിഷഭയം ഉണ്ടാകാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ ബിസ്സിനസ്സ് കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് പങ്കെടുക്കുവാൻ അവസരം വന്നുചേരും. തൊഴിൽ വിജയം, സാമ്പത്തികലാഭം, വാഹനഭാഗ്യം എന്നിവ ഉണ്ടാകും. അനാവശ്യമായ കൂട്ടുകെട്ടുകൾ മനഃശാന്തി കുറയുവാനും, ശത്രുത ഉണ്ടാക്കാനും ഇടയാകും. അന്യ ജനങ്ങളെ സഹായിക്കുക വഴി അപവാദങ്ങൾ കേൾക്കേണ്ടിവരും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

സാമ്പത്തികമായും,മാനസികമായും വളരെയധികം പുരോഗതി കൈവരുന്ന വാരമാണ്. തൊഴിൽവിജയം, രോഗശാന്തി, ശത്രുഹാനി, ഭാഗ്യനുഭവങ്ങൾ എന്നിവ വന്നുചേരും. എന്ത് പ്രവർത്തനത്തിൽ ഏർപ്പെട്ടാലും അതെല്ലാം ലാഭകരമായി തീരുന്ന സമയമാണ്.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

സഞ്ചാരശീലം കൂടുന്ന വാരമാണ്. അന്യദേശവാസം, ജോലി എന്നിവ ഉണ്ടാകുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. വാതരോഗം, ഉദരരോഗം എന്നിവ ഉള്ളവർ ജാഗ്രത പാലിക്കുക.വാരാവസാനം ബന്ധുജനഗുണം, തൊഴിൽവിജയം, ശരീരസുഖം, സാമ്പത്തികഉന്നതി എന്നിവ ഉണ്ടാകും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

സ്വന്തമായി വീട് വയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസഫലീകരണം ഉണ്ടാകും. വളരെക്കാലമായി കാണാതിരിക്കുന്ന ബാല്യകാലസുഹൃത്തുക്കളെ കണ്ടുമുട്ടാനും, അവരുമായി ഉല്ലാസയാത്ര പോകാനും അവസരം വന്നുചേരും. യാത്രാദുരിതം വന്നുചേരുകയും, യാത്രയിൽ അപകടങ്ങൾ വന്നുചേരാനും സാധ്യതയുണ്ട്. കുടുംബസുഖം കുറയും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ഭാര്യ-ഭർതൃ കലഹത്തിനും, കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനും ഇടവരാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ വരെയധികം ശ്രദ്ദിക്കുക. ഭക്ഷണസുഖക്കുറവ്, ഉദരരോഗം, ഉറക്കക്കുറവ്, ധനക്ലേശം, ദു:സ്വപ്നം എന്നിവ ഫലത്തിൽ വരും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

കൃഷി പക്ഷി മൃഗാദികളുടെ ബിസ്സിനെസ്സ് നടത്തുന്നവർക്ക് ധനനഷ്ടം സംഭവിക്കും. തൊഴിൽ തടസ്സം, അപമാനം, മാനഹാനി, നേത്രരോഗം എന്നിവക്കും സാധ്യതയുണ്ട്. വാരാന്ത്യം വ്യവഹാരങ്ങളിൽ വിജയം, മനഃസന്തോഷം, ധനലാഭം എന്നിവയുണ്ടാകും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

നല്ലകാര്യങ്ങൾ ചെയ്യുവാനും, നല്ലപേര് കേൾക്കുവാനും അവസരം വന്നു ചേരും. കല, സാഹിത്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പേരും, പ്രശസ്തിയും വന്നുചേരും. ആടയാഭരണ ലബ്ധി, സമ്മാനങ്ങൾ, ഭക്ഷണസുഖം എന്നിവ ലഭിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാകുക, ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഒത്തുവരും. അന്യസ്ത്രീ ബന്ധം, മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും. വാരാവസാനം തൊഴിൽ ലാഭം, കീർത്തി, സാമ്പത്തിക ഉന്നതി എന്നിവ വന്നുചേരും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies