112 വയസ്സുള്ള ‘ യുവതി ‘ വരനെ തേടുന്നു . സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പരസ്യമാണിത് . പ്രണയത്തിന് പ്രായമില്ലെന്ന് തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ കാണിച്ചു തരികയാണ് ഈ വയോധിക . മലേഷ്യയിലെ കെലന്തനിലെ തുമ്പത്ത് നഗരത്തിലാണ് സിതി ഹവ ഹുസിൻ എന്ന വൃദ്ധയാണ് വരനെ തേടുന്നത് . ഏഴ് തവണ വിവാഹിതയായിട്ടുണ്ട് ഹവ . എന്നാൽ ഇപ്പോഴിതാ ഈ വൃദ്ധ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് .
ഈ വയോധികയ്ക്ക് 19 പേരക്കുട്ടികളും 30 കൊച്ചുമക്കളും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇളയ മകൻ അലിക്ക് 58 വയസ്സുണ്ട്. ഹവാ ഹുസൈന്റെ എല്ലാ പേരക്കുട്ടികളും ചെറുപ്പമാണ്, അവർക്കും കുട്ടികളുണ്ട് . തന്റെ മുൻ ഭർത്താക്കന്മാരിൽ ചിലർ മരിച്ചുവെന്നും ചിലർ ബന്ധം വഷളായതിനെത്തുടർന്ന് വേർപിരിഞ്ഞതായും വൃദ്ധ പറഞ്ഞു. എട്ടാം വിവാഹത്തിനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതിനിടെ ഹവ ഹുസൈൻ ഒരു നിബന്ധനയും വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുരുഷൻ വിവാഹാഭ്യർത്ഥന നടത്തിയാൽ മാത്രമേ താൻ വിവാഹം കഴിക്കൂ എന്നാണ് ‘യുവതി‘ പറഞ്ഞത്.