ലോകം മുഴുവൻ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതിൽ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് അമേരിക്കയിലും ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. യുഎസിലെ ഇന്ത്യൻ സമൂഹം ന്യൂജേഴ്‌സിയിലെ എഡിസണിൽ കാർ റാലി സംഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
350-ലേറെ കാറുകളാണ് റാലിയിൽ പങ്കെടുത്തത്. ഭഗവാൻ രാമന്റെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത പതാകകളേന്തി ആയിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്. പത്തോളം സംസ്ഥാനങ്ങളിൽ രാമക്ഷേത്രത്തിന്റെ കൂറ്റൻ പരസ്യബോർഡുകളാണ് ഉയർന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് 40-ലധികം പരസ്യ ബോർഡുകൾ സ്ഥാപിച്ചത്. പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ശുഭ മൂഹുർത്തത്തിനായി ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ ജനറൽ സെക്രട്ടറി അമിതാഭ് വി.ഡബ്ല്യു മിത്തൽ പറഞ്ഞു.
#WATCH | Edison, New Jersey: Indians in the US organise a more than 350-car rally ahead of the ‘Pran Pratishtha’ ceremony of Ram Temple on January 22nd in Ayodhya. pic.twitter.com/DTRk64hDj7
— ANI (@ANI) January 13, 2024
ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ ചടങ്ങിനെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഉന്മേഷത്തോടെയും സന്തോഷത്തോടെയുമാണ് പങ്കെടുക്കാനൊരുങ്ങുന്നത്. വികാരനിർഭരമായാണ് ഓരോരുത്തരും കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അമേരിക്കയിലുടനീളം നിരവധി പരിപാടികൾക്കാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.















