കൊല്ലം: കവനാട് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തം. ആർ. എസ് പെയിന്റ് കടയിലാണ് തീ പിടിച്ചത്. ഇന്ന് രാവിലെ 10:30- ഓടെയായിരുന്നു സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. പെയിന്റ്, പ്ലംബിംഗ് ഉപകരണങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടയാണിത്.
ഞറാഴ്ച ആയതിനാൽ കടയിൽ ജീവനക്കാരില്ലായിരുന്നു. കടയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് തീപിടിച്ച വിവരം അഗ്നിശമന സേനയെ അറിയിച്ചത്. പെയിന്റ് കടയ്ക്ക് തൊട്ടടുത്ത് പ്രവർത്തിക്കുന്ന വലയും മറ്റു ആക്രി സാധനങ്ങളും വിൽക്കുന്ന കടയിലേക്കും തീ പടർന്നു. തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള 5 യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പൂർണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കടയിൽ നിന്നും വീണ്ടും പുക ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.