തൃശൂർ: ഓൺലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ. മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് (43 ) പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
എറണാകുളത്തെ ഫ്ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഫ്ളാറ്റിലെത്തിയ പൊലീസിനെ ഇയാൾ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. എന്നാൽ ഫ്ളാറ്റിൽ നിന്നും കടന്നുകളയാൻ ശ്രമിച്ച ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. 28 കേസുകളാണ് ഇയാളുടെ പേരിൽ തൃശൂരിൽ ഉള്ളത്.