അയോദ്ധ്യയിൽ ശ്രീരാമഭഗവാന്റെ സന്നിധിയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി ചലച്ചിത്ര താരം ഗോവിന്ദ് പത്മസൂര്യ. ജില്ല പ്രചാർ പ്രമുഖ് കെ സനൂഷാണ് അക്ഷതം കൈമാറിയത്. ബിജെപി മധ്യമേഖല ട്രഷറർ അഡ്വ. പി മനോജ്, ഖണ്ഡ് കാര്യവാഹ് വി. മണികണ്ഠൻ, പ്രചാരക് പിആർ രാജേഷ് ,കൗൺസിലർ എ സുരേഷ്, ടി നിഖിൽ എന്നിവരും സന്നിഹിതരായിരുന്നു.
ലക്ഷക്കണക്കിന് പേരാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനെത്തുക. 55 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കാനായി പുണ്യഭൂമിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കിയലും മറ്റ് രാജ്യങ്ങളിലും പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.















