പ്രാണ പ്രതിഷ്ഠയ്ക്ക് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം ശേഷിക്കേ മിനുക്ക് പണികളിലേക്ക് കടന്ന് രാമക്ഷേത്രം. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ശ്രീകോവിലിന്റെ സ്വർണ വതിൽ തയ്യാറായി കഴിഞ്ഞു. മിനുക്ക് പണികൾ പൂർത്തിയായതോടെ ഗർഭഗൃഹ വാതിലിന്റെ മനോഹാരിത വർദ്ധിച്ചതായി ചിത്രങ്ങളിൽ വ്യക്തം.
പ്രാണ പ്രതിഷ്ഠ ദിനത്തിൽ ഇവിടെയാകും ബാലരൂപത്തിലുള്ള രാംലല്ലയെ പ്രതിഷ്ഠിക്കുക.
ക്ഷേത്രത്തിനകത്തും പരിസരത്തും ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ സ്വീകരിക്കാൻ രാമക്ഷേത്രം സുസജ്ജമാണ്.