വിജയകുതിപ്പുകൾ തുടർന്ന് ഇസ്രോ. ലിക്വിഡ് പ്രൊപ്പല്ലന്റ് ഉപയോഗിക്കുന്ന നൂതന റോക്കറ്റായ ഇൻസാറ്റ്-3DS ഉപഗ്രഹത്തിന്റെ വിക്ഷേപണം ഫെബ്രുവരിയിൽ നടക്കുമെന്ന് ഇസ്രോയയിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഉപഗ്രഹം വിക്ഷേപണ വാഹനവുമായി സംയോജിപ്പിക്കുന്ന പ്രക്രിയയിലാണെന്നും വൃത്തങ്ങൾ അറിയിച്ചു.
കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളുടെ പരമ്പരയിൽപ്പെട്ടതാണ് ഇൻസാറ്റ്-3DS. ജിഎസ്എൽവിയുടെ ചിറകിലേറി കുതിക്കുന്ന ഉപഗ്രഹം കാലാവസ്ഥ നിരീക്ഷണത്തിൽ നിർണായക വിവരങ്ങൾ കൈമാറും. ഇന്ത്യൻ കാലാവസ്ഥ സംഘടനയും (ഐഎംഡി) ഇസ്രോയും സംയുക്തമായി സഹകരിച്ചാണ് ദൗത്യം. ഇൻസാറ്റ്-3D, ഇൻസാറ്റ്-3DR എന്നിവ ഇതിനോടകം തന്നെ ഭ്രമണപഥത്തിലുണ്ട്.
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്എൽവിയിൽ വിക്ഷേപണം നടത്തുക. അടുത്തിടെ ഇന്ത്യയുടെ ദൗത്യങ്ങൾ നിറവേറ്റാനായി പിഎസ്എൽവി വിക്ഷേപണ വാഹനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഈ വർഷം കുറഞ്ഞത് 12 വിക്ഷേപണങ്ങളെങ്കിലും നടത്തുമെന്ന് ഇസ്രോ ചെയർമാൻ ഈ മാസം ആദ്യം പറഞ്ഞിരുന്നു.