പത്തനംതിട്ട: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഏറ്റുവാങ്ങി. നന്നൂർ ദേവീക്ഷേത്ര സന്നിധിയിൽ പ്രാണപ്രതിഷ്ഠ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണപത്രവും
ആഘോഷ സമിതി കൺവീനർ രഘുവരൻ അദ്ദേഹത്തിന് കൈമാറി.
ജനുവരി 22ന് പ്രാണപ്രതിഷ്ഠ ദിനത്തിൽ വിപുലമായ പരിപാടികളാണ് നന്നൂർ ദേവീ ക്ഷേത്ര സന്നിധിയിൽ നടത്തുന്നത്. രാവിലെ 8.30 മുതൽ 2 മണിവരെ നാമജപം, അയോദ്ധ്യയിൽ നിന്നുള്ള തത്സമ പ്രദർശനം, ആദരണ സദസ്, സമൂഹ സദ്യ, വൈകുന്നേരം ദീപക്കാഴ്ച എന്നിവ നടക്കും.