മിടുക്കിയല്ല, മിടുമിടുക്കി!! ലോകത്തിലെ മിടുക്കരുടെ പട്ടികയിൽ ഇടം നേടി ഒൻപത് വയസുകാരി; 90 രാജ്യങ്ങളിലെ 16,000 പേരെ മറികടന്ന് ഇന്ത്യൻ വംശജ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിടുക്കിയല്ല, മിടുമിടുക്കി!! ലോകത്തിലെ മിടുക്കരുടെ പട്ടികയിൽ ഇടം നേടി ഒൻപത് വയസുകാരി; 90 രാജ്യങ്ങളിലെ 16,000 പേരെ മറികടന്ന് ഇന്ത്യൻ വംശജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 09:49 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും മിടുക്കരായ കുട്ടികളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ- അമേരിക്കൻ വിദ്യാർത്ഥിയായ പ്രീഷ ചക്രബൂർത്തി. 90 രാജ്യങ്ങളിലെ 16,000-ത്തിലധികം വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ് ഒൻപത് വയസുകാരിയും പട്ടികയിൽ ഇടം നേടിയത്. ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് ആണ് ലോകത്തിലെ മിടുക്കരായ വിദ്യാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.

കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിംഗ് എലിമെന്ററി സ്‌കൂളിലെ ഗ്രേഡ് 3 വിദ്യാർത്ഥിനിയാണ് പ്രീഷ. 2023-ലാണ് യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് (JH-CTY) പരീക്ഷ എഴുതിയത്. SAT (സ്‌കോളസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്), ACT (അമേരിക്കൻ കോളേജ് ടെസ്റ്റിംഗ്), CTY ടാലന്റ് സെർച്ചിന്റെ ഭാഗമായുള്ള സ്‌കൂൾ, കോളേജ് എബിലിറ്റി ടെസ്റ്റ് തുടങ്ങിയവയിൽ അസാധാരണമായ പ്രകടനമാണ് പ്രീഷ കാഴ്ചവെച്ചത്. ലോകമെമ്പാടുമുള്ള 90-ലധികം രാജ്യങ്ങളിൽ നിന്നുള്ള 16,000-ലധികം വിദ്യാർത്ഥികളുടെ ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രീഷ പട്ടികയിൽ ഇടം നേടിയത്.

എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും ഉയർന്ന മാർക്കോടെയാണ് പ്രീഷ വിജയിച്ചത്. അഞ്ച് ഘട്ടമായി നടത്തിയ പരീക്ഷകളിലും 99-ാം ശതമാനം മാർക്കോടെ അഡ്വാൻസ്ഡ് ഗ്രേഡ് കരസ്ഥമാക്കിയതായി പത്രക്കുറിപ്പിൽ പറയുന്നു. ഉന്നത വിദ്യാർത്ഥികൾക്കായി ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് നൽകുന്ന ഗണിതശാസ്ത്രം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, രസതന്ത്രം, ഭൗതികശാസ്ത്രം, എന്നീ പ്രോ​ഗ്രാമുകളിലേക്ക് നേരിട്ട് പ്രീഷ യോ​ഗ്യത നേടി. ഇതോടെ ജോൺസ് ഹോപ്കിൻസ് CTY-യുടെ 250-ലധികം ഓൺലൈൻ, ക്യാമ്പസ് പ്രോഗ്രാമുകൾ ചെയ്യാൻ പ്രീഷയ്‌ക്ക് കഴിയുന്നതാണ്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന  IQ സൊസൈറ്റിയായ മെൻസ ഫൗണ്ടേഷന്റെ ആജീവനാന്ത അംഗമാണ് പ്രീഷ. സ്റ്റാൻഡേർഡ്, സൂപ്പർവൈസ്ഡ് ഇന്റലിജൻസ് ടെസ്റ്റുകളിൽ 98-ാം ശതമാനമോ അതിൽ കൂടുതലോ സ്കോർ ചെയ്യുന്ന ആളുകൾക്കാണ് അംഗത്വം ലഭിക്കുന്നത്. പഠനത്തിലേറെ അഭിനിവേശമുള്ളയാലാണ് പ്രീഷയെന്ന് മാതാപിതാക്കൾ പറയുന്നു. അസാധാരണമായ അക്കാദമിക് കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടിയാണ് അവളെന്ന് സ്കൂൾ അധികൃതരും പറയുന്നു. പഠനത്തിന് പുറത്ത് യാത്രകൾ, ആയോധന കലകൾ എന്നിവയാണ് പ്രീഷയുടെ ഇഷ്ട വിനോദങ്ങൾ.

Tags: World's Brightest Student ListPreesha Chakraborty
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies