ഗൂഗ്ലി, റിസ്റ്റ് സ്പിൻ,ഡ്രിഫ്റ്റർ തുടങ്ങി ബാറ്റർമാരെ കറക്കി വീഴ്ത്താൻ പോന്ന നിരവധി ആയുധങ്ങളുണ്ട് കുൽദീപ് യാദവ് എന്ന സ്പിന്നറുടെ കൈയിൽ. എന്നാൽ അതുമാത്രമല്ല ഈ ഇടം കൈയിലുള്ളതെന്ന് തെളിയിക്കുകയാണ് യുവതാരം. കലയുടെ കരവിരുതിയിൽ വിരിയുന്ന മനോഹര ഛായ ചിത്രങ്ങൾകൊണ്ടും ആൾക്കാരെ തന്റെ ആരാധകരാക്കി മാറ്റാനാവുന്ന ഒരു ചിത്രകാരനും കൂടിയാണ് കുൽദീപ്. ക്രിക്കറ്റിന് പുറത്ത് ചുരുക്കം ചില ആൾക്കാർ മാത്രമാണ് കുൽദീപിലെ ചിത്രകാരനെ അറിയാവുന്നത്.
ലോക്ക് ഡൗൺ കാലത്താണ് അയാൾ കൂടുതൽ ക്രിയാത്മകമായതും കൂടുതൽ ചിത്രങ്ങൾ വരച്ചതും. ചെറുപ്പകാലം മുതൽ ചിത്രം വരയ്ക്കാനിഷ്ടപ്പെട്ടിരുന്ന താരം ക്രിക്കറ്റിലേക്ക് വഴിതിരികയായിരുന്നു. ഇപ്പോൾ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ശ്രീരാമ സ്വാമിയെയും ആഞ്ജനേയനയും അതിമനോഹരമായി ക്യാൻവാസിലേക്ക് പകർത്തിയിരിക്കുകയാണ് ഇന്ത്യൻ താരം. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.