ഇന്ദ്രനീലിമയിൽ  ദ്വീപുകൾ; എണ്ണിയാലൊടുങ്ങാത്ത ബീച്ചുകൾ; അഴകിൻ്റെ പച്ചപ്പ് നിറച്ച ആൻഡമാൻ്റെ വിശേഷങ്ങൾ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ദ്രനീലിമയിൽ  ദ്വീപുകൾ; എണ്ണിയാലൊടുങ്ങാത്ത ബീച്ചുകൾ; അഴകിന്റെ പച്ചപ്പ് നിറച്ച ആൻഡമാന്റെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 12:08 pm IST
FacebookTwitterWhatsAppTelegram

ബംഗാൾ ഉൾക്കടലിലാണ് ആൻഡമാൻ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. വാസ്തവത്തിൽ ഭൂമിയിലെ സ്വർ​ഗമെന്ന് വിശേഷിപ്പിക്കാവുന്ന ഇടങ്ങളിലൊന്നാണ് ഇവിടം. ശാന്തതയും മനോഹാരിതയും നൽകുന്ന ബീച്ചുകൾ, വൈഡൂര്യത്തിന്റെ അത്ര തന്നെ ശോഭ നൽകുന്ന സമുദ്ര ജലം, വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങൾ തുടങ്ങിയവയ്‌ക്ക് പേര് കേട്ട ഇടമാണ് ആൻഡമാൻ ദ്വീപുകൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇവിടം. ആദ്യമായി ആൻഡമാൻ ദ്വീപിലേക്ക് യാത്ര പുറപ്പെടുന്നവർ കണ്ടിരിക്കേണ്ട ചില ഇടങ്ങൾ ഇതാ..

1) ഹാവ്‌ലോക്ക് ദ്വീപ്

രാജ്യത്തെ പേരുകേട്ട ദ്വീപുകളിലൊനാനണ് സ്വരാജ് ദ്വീപ് എന്നറിയപ്പെടുന്ന ഹാവ്‌ലോക്ക് ദ്വീപ്. ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നാണ് ഇത്. വാട്ടർ സ്‌പോർട്‌സ് ജലത്തിനടിയിലെ സാഹസികത ഇഷ്ടപ്പെടുന്നവർക്കും മികച്ചയിടമാണ് ഇവിടം

2) നീൽ ദ്വീപ്

ശാന്തത ആസ്വ​ദിക്കാം, ആഘോഷിക്കാം. അതിന് അനുയോജ്യമായ ദ്വീപാണ് ഷഹീദ് ദ്വീപ് എന്നറിയപ്പെടുന്ന നീൽ ദ്വീപ്. ഭരത്പൂർ, ലക്ഷ്മൺപൂർ എന്നിവയാണ് ഇവിടുത്തെ മികച്ച രണ്ട് ബീച്ചുകൾ. സ്നോർക്കെല്ലിംഗിനും മറ്റ് സാഹസികതകൾക്കുമുള്ള അവസരവുമുണ്ട് ഇവിടെ.

3) റോസ് ദ്വീപ്

ആൻഡമാന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് സമീപമാണ് റോസ് ദ്വീപ് അഥവ സുഭാഷ് ചന്ദ്രബോസ് ദ്വീപ്. ആൻഡമാന്റെ കൊളോണിയൽ ഭൂതകാലം വ്യക്തമാക്കുന്ന ഇവിടം സഞ്ചാരികളുടെ പ്രിയ ഇടമാണ്. ബ്രിട്ടീഷുകാരുടെ കാലത്തെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, പുരാതന പള്ളി തുടങ്ങിയവ കാണാനായി ആയിരങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്.

5) ജോളി ബോയ് ദ്വീപ്

പഞ്ചാര മണ്ണൽ തീരത്തിന് പേരു കേട്ട ഇടമാണ് ജോളി ബോയ് ദ്വീപ്. ആൻഡമാൻ ദ്വീപ് സമൂഹത്തിലെ പറുദീസയാണ് ഇവിടം. വിസ്മയം ജനിപ്പിക്കുന്ന പവിഴപ്പുറ്റുകളും വൃത്തിയുള്ള ബീച്ചുകളും ഇവിടുത്തെ പ്രത്യേകതയാണ്. സ്‌നോർക്കെല്ലിംഗും സ്കൂബ ഡൈവിംഗും എന്നിവയ്‌ക്കുള്ള അവസരവും ഇവിടെ ലഭിക്കും

6) ദിഗ്ലിപൂർ ദ്വീപ്

പോർട്ട് ബ്ലെയറിൽ നിന്ന് 320 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഇത്. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് പേരു കേട്ട ഇവിടം പ്രകൃതി സ്നേഹികൾക്ക് അനുയോജ്യമാണ്. ഔട്ട്ഡോർ അഡ്വഞ്ചർ അമ്യൂസ്മെന്റ് പാർക്കിന് സമാനമാണ് ഇവിടം.

7) ബരാതാം​ഗ് ദ്വീപ്

സാഹസിക പ്രേമികൾക്ക് ബരാതാം​ഗ് ദ്വീപിലേക്ക് സ്വാ​ഗതം. ബരാതാങ് ഗുഹകൾ എന്നറിയപ്പെടുന്നആകർഷകമായ ഗുഹകളും ഈ ദ്വീപിലുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഗുഹകൾ. ഇടതൂർന്ന കണ്ടൽക്കാടുകൾക്കിടയിലൂടെ ബോട്ടിൽ യാത്ര ചെയ്താൽ ഇവിടെ എത്താം. ഏറെ കഥകൾ പറയുന്ന ​ഗുഹകൾ സന്ദർശിക്കാം.

8) സിൻക്യൂ ദ്വീപ്

ശാന്തമായ അന്തരീക്ഷത്തിന് പേര് കേട്ടതാണ് സിൻക്യൂ ദ്വീപ്. വൈഡൂര്യ നിറത്തിലുള്ള ജലം ആരെയും ആകർഷിക്കും. മനോഹരമായ ബീച്ചുകളും കടൽ ജീവികളും പ്രത്യേക അനുഭൂതിയാകും നൽകുന്നത്. നോർക്കെലർമാർക്കും സ്കൂബ ഡൈവർമാർക്കും മികച്ച സ്പോട്ട്.

9) നോർത്ത് ബേ ദ്വീപ്

വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്കിടയിൽ നോർത്ത് ബേ ദ്വീപ് ജനപ്രിയമാണ്. സ്‌നോർക്കെല്ലിം​ഗിനും സ്കൂബ ഡൈവിം​ഗിനും മികച്ച ഇടം. ദ്വീപിന് ചുറ്റുമുള്ള അനന്തമായ കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ വിളക്കുമാടവും സജ്ജം.

Tags: Andaman Islands
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies