സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. സീരിയൽ താരവും മോഡലുമായി പ്രേം ജേക്കബ് ആണ് വരൻ. റിപ്പബ്ലിക് ഡേയിൽ തിരുവനന്തപുരത്താണ് വിവാഹം. പ്രണയ വിവാഹമാണ്. 27 കൊച്ചിയിൽ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
ഇരുവരും മനംപോലെ മംഗല്യം എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവിടെ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് സൂചന. തിരുവന്തപുരം സ്വദേശിയായ പ്രേം തമിഴ് പരമ്പരകളിലും സാജീവമാണ്. മൂവാറ്റുപുഴ സ്വദേശിയായ സ്വാസികയുടെ യഥാർത്ഥ പേര് പൂജ വിജയ് എന്നാണ്.
വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക സിനിമാരംഗത്ത് എത്തിയ താരത്തിന് വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്. 2010 ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് ആദ്യ മലയാള സിനിമ.