ഇനിയും സമയം അനുവദിക്കില്ല; മഹുവ മൊയ്ത്ര എത്രയും വേഗം ഔദ്യോഗിക വസതി ഒഴിയണം; ഉദ്യോഗസ്ഥ സംഘത്തെ അയച്ച് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനിയും സമയം അനുവദിക്കില്ല; മഹുവ മൊയ്ത്ര എത്രയും വേഗം ഔദ്യോഗിക വസതി ഒഴിയണം; ഉദ്യോഗസ്ഥ സംഘത്തെ അയച്ച് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 09:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കാൻ നോട്ടീസ് നൽകി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്. എംപിയെന്ന നിലയിൽ അനുവദിച്ച വസതി എത്രയും ഒഴിയാൻ മഹുവ മൊയ്ത്രയ്‌ക്ക് വീണ്ടും നോട്ടീസ് അയച്ചതായി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് അറിയിച്ചു.

ഇന്നലെയാണ് മഹുവയ്‌ക്ക് ഇത് സംബന്ധിച്ച നോട്ടീസ് നൽകിയത്. വസതി എത്രയും വേഗം ഒഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പുതല ഉദ്യോഗസ്ഥരുടെ സംഘത്തെ അയക്കുമെന്നും അധികൃതർ അറിയിച്ചു. വസതി ഒഴിയാത്തതിന്റെ പേരിൽ ഈ മാസം ആദ്യം മഹുവയ്‌ക്ക് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. കഴിഞ്ഞ ഡിസംബർ എട്ടിനാണ് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ ഈ മാസം ഏഴിനകം സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതിന് ശേഷവും വസതി ഒഴിയാൻ തയ്യാറാകാതിരുന്നതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വസതിയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മഹുവയുടെ ആവശ്യം തള്ളിയ ഹൈക്കോടതി, ഈ വിഷയത്തിൽ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാനും നിർദ്ദേശിച്ചു. ഇതോടെ മഹുവ ഈ ഹർജി പിൻവലിക്കുകയും ചെയ്തിരുന്നു.

ചോദ്യത്തിന് കോഴ ആരോപണത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കുന്നത്. പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വ്യവസായിയായ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചതിനും, പാർലമെന്റ് വെബ്‌സൈറ്റിന്റെ യൂസർ ഐഡിയും പാസ്വേഡും ദുരുപയോഗം ചെയ്തതിനുമാണ് മഹുവയ്‌ക്കെതിരെ നടപടിയെടുത്തത്.

 

Tags: Mahua MoitraFEATURED2DOEParliament
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies