ശ്രീനഗർ: രജൗരിയിൽ ഭീകരരുടെ കുഴിബോംബാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്ക്. നൗഷേരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് സൈനികർക്ക് നേരെ ഭീകരരുടെ കുഴിബോംബാക്രമണം നടന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
നിയന്ത്രണ രേഖയിൽ നിരീക്ഷണം നടത്തുകയായിരുന്ന 17-ാമത് സിഖ് ലൈറ്റ് ബറ്റാലിയൻ ഉദ്യോഗസ്ഥർക്കാണ് കുഴിബോംബാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ഉദ്ധംപൂരിലെ കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.