2024 ജനുവരി 21 മുതൽ 2024 ജനുവരി 27 വരെയുള്ള (1199 മകരം 7 - മകരം 13 ) ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 ജനുവരി 21 മുതൽ 2024 ജനുവരി 27 വരെയുള്ള (1199 മകരം 7 – മകരം 13 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 06:28 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ രോഹിണി, മകയിര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വ്രതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുത് യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര – മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ശത്രുക്കളായിരുന്നവർ മിത്രങ്ങളായിത്തീരും.തൊഴിൽ ക്ലേശങ്ങൾ മാറി ജോലിയിൽ പ്രമോഷൻ കിട്ടാൻ സാധ്യതയുണ്ട്. കുടുംബപരമായി സ്വത്ത് തർക്കങ്ങൾ വരുമെങ്കിലും അനുകൂലമായ കാലാവസ്ഥ ഉണ്ടാവും. മാതാവിനോ ഭാര്യക്കോ അസുഖം വരാൻ സാധ്യതയുണ്ട്. സത്സുഹൃത്തുക്കളേ കണ്ടുമുട്ടാനും അവരുമായി സമയം ചെലവഴിക്കാനും അവസരം ഉണ്ടാവും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

കോടതി കാര്യങ്ങളിൽ വിജയമുണ്ടാകും. ചിന്താശേഷി വർദ്ധിക്കുകയും പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുകയും ചെയ്യും. ഈശ്വരാനുഗ്രഹത്താൽ പല കാര്യങ്ങളിലും തീരുമാനം ഉണ്ടാകും. ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം, ധനലാഭം, ആടയാഭരണലബ്ധി , ഭക്ഷണ സുഖം, ദാമ്പത്യ ഐക്യം എന്നിവ പ്രതീക്ഷിക്കാം.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

അനായാസേന ചെയ്തുതീർക്കേണ്ട കാര്യങ്ങൾക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനി, ധനഹാനി എന്നിവയ്‌ക്ക് കാരണമാകും. മാനസിക സംഘർഷത്തിന് കുറവ് തോന്നും. ദാമ്പത്യത്തിൽ പരസ്പരവിശ്വാസം വർദ്ധിക്കും. സമ്മാനങ്ങൾ ലഭിക്കും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

കുടുംബാംഗങ്ങൾ ഒരുമിച്ച് ഒത്തു കൂടുവാൻ അവസരം വന്നുചേരും. അനാവശ്യമായ ചെലവുകൾ വർദ്ധിക്കുന്ന സമയമാണ്. അവഗണന ഒഴിഞ്ഞുമാറി, പരിഗണിക്കപ്പെടുന്നത് ആശ്വാസമാകും. അവസരങ്ങൾ വേണ്ടവിധത്തിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതിൽ ആത്മസംതൃപ്തി ഉണ്ടാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

തൊഴിലിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറുന്ന സമയമാണ്. ജോലിയിൽ സ്ഥാനക്കയറ്റം, കീർത്തി, കാര്യവിജയം എന്നിവ ഉണ്ടാകും. ബന്ധുജനങ്ങളിൽ നിന്ന് ഗുണങ്ങൾ ഉണ്ടാകും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസം വർദ്ധിക്കും. സ്വപ്ന സാക്ഷാത് കാരത്താൽ ആത്മസംതൃപ്തി ഉണ്ടാവും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

കുടുംബാംഗങ്ങൾ ഒരുമിച്ച് പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഇടവരും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.ബന്ധുജന സമാഗമം, ശയനസുഖം,ദാമ്പത്യ ഐക്യം എന്നിവ പ്രതീക്ഷിക്കാം. പ്രേമകാര്യങ്ങളിൽ പെടുവാൻ സാധ്യതയുണ്ട്.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും.ആമാശയ രോഗമോ ഉദരരോഗ ഉള്ളവർ വളരെയധികം സൂക്ഷിക്കേണ്ട സമയമാണ്.മനശാന്തി കുറയും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടുമെങ്കിലും ഈശ്വരാനുഗ്രഹത്താൽ പലതും മറികടക്കുവാൻ സാധിക്കും. വാരാന്ത്യം തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം എന്നിവ ഉണ്ടാവും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

ദമ്പതികൾ തമ്മിലുള്ള അനൈക്യം മാറി പരസ്പരവിശ്വാസം വർദ്ധിക്കും. കലാകാരന്മാർക്ക് പേര് പ്രശസ്തിയും വന്നുചേരുന്നതോടൊപ്പം കുപ്രസിദ്ധി വന്നുചേരും.ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ സാധ്യതയുണ്ട്. വ്യവഹാര പരാജയം, സർക്കാരിൽ നിന്നും ദോഷഫലങ്ങൾ എന്നിവ ഉണ്ടാവും. രോഗാദിക്ലേശങ്ങൾ വർദ്ധിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്‌തത കൈവരിക്കും. വാഹന ഭാഗ്യം, ഭക്ഷണ സുഖം എന്നിവ ഉണ്ടാവും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാൻ സാധിക്കും. ശത്രുഹാനി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാവും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

അന്യദേശവാസം -ജോലി എന്നിവ അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥയുണ്ടാകും. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. വ്യവഹാര വിജയത്താൽ പിതൃസ്വത്ത് രേഖ പരമായി ലഭിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ഭിന്ന അഭിപ്രായങ്ങളെ ഏകീകരികുവാൻ പ്രയത്നിക്കും. തൊഴിൽ മേഖലയോട് ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. ഭാര്യാഭർതൃ കലഹം ഉണ്ടാവാൻ സാധ്യതയുണ്ട്. ബന്ധുവിന് സാമ്പത്തിക സഹായം നൽകുവാൻ ഇടവരും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നുചേരുമെങ്കിലും ഈശ്വരാനുഗ്രഹത്താൽ അതിനെയൊക്കെ തരണം ചെയ്യുവാൻ സാധിക്കും. യാത്രാക്ലേശം വർദ്ധിക്കുന്ന തൊഴിൽ മേഖലയിലേക്ക് സ്ഥാനക്കയറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്. ബന്ധുക്കൾക്കിടയിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകും. പലകാര്യങ്ങളിലും ധൈര്യം, പക്വത എന്നിവ പ്രകടിപ്പിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു

Weekly Prediction by Jayarani E.V 

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies