തിരുവനന്തപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് ഇൻഡ്ട്രിയൽ ഓട്ടോമേഷനിൽ അഡീഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിന് അവസരം. സ്റ്റൈപ്പെൻഡോടു കൂടി ഫെബ്രുവരി അഞ്ച് മുതൽ 10 വരെയാണ് പ്രോഗ്രാം.
തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും കോഴ്സ് സൗജന്യമായി ലഭിക്കും.മെക്കാനിക്കൽ-ഇലക്ട്രിക്കൽ-ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ അല്ലെങ്കിൽ ബിടെക് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജനുവരി 31-ന് മുമ്പ് അപേക്ഷിക്കാം.