മുംബൈ: ശ്രീനാരായണ മന്ദിരസമിതി മുളുണ്ട്- ഭാണ്ഡൂപ്- കാഞ്ചൂർ മാർഗ് യൂണിറ്റിന്റെ വാർഷികാഘോഷവും കുടുംബസംഗമവും നാളെ നടക്കും. ഭാണ്ഡൂപ് വെസ്റ്റ് എൽ. ബി. എസ്. മാർഗിലെ ജൈനം ബാങ്ക്വറ്റ് ഹാളിലാണ് പരിപാടികൾ നടക്കുക. വൈകീട്ട് 4 .30 നു ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ, ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ്, സോണൽ സെക്രട്ടറി മായാസഹജൻ, യൂണിറ്റ് സെക്രട്ടറി കെ. ജെ. വിശ്വംഭരൻ എന്നിവർ സംസാരിക്കും. സമ്മേളനത്തിൽ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ചെയ്യും. സമ്മേളനശേഷം കലാപരിപാടികളും മഹാപ്രസാദവും ഉണ്ടായിരിക്കും.
ഫോൺ: 9324567062.