ന്യൂഡൽഹി: തമിഴ്നാട്ടിലെ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചത്.

രാജ്യത്തെ 140 കോടി ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിച്ചുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Prayed at the Arulmigu Ramanathaswamy Temple for the good health and well-being of 140 crore Indians. pic.twitter.com/mfd3yu4kUx
— Narendra Modi (@narendramodi) January 20, 2024
ക്ഷേത്രത്തിൽ നടന്ന പൂജകളിൽ പങ്കെടുക്കുന്നതിന്റെയും പുണ്യ സ്നാനം നടത്തുന്നതിന്റെയും ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവച്ചത്.

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനം.

തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലും ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. ക്ഷേത്രങ്ങളിൽ നടന്ന രാമായണ പാരായണ ശ്ലോകത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. നാളെ ധനുഷ്‌കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും.
















