കോഴിക്കോട്: പിതാവുമായുള്ള വഴക്കിനെ തുടർന്ന് കല്ലിനടിയേറ്റ് ചികിത്സയിലായിരുന്ന മകന് ദാരുണാന്ത്യം. പന്തീരങ്കാവ് സ്വദേശിയായ രഞ്ജിത്ത് ആണ് മരിച്ചത്. ബസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു രഞ്ജിത്ത്. ഓട്ടോ ഡ്രൈവറായ പിതാവിനെ പോലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ഡിംസബർ 24-നാണ് ഇരുവരും തമ്മിൽ വാക്കേറ്റം നടന്നത്. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിപോയ മകനെ പ്രകോപിതനായ പിതാവ് പിന്തുടർന്ന് കല്ല് കൊണ്ട് തലയ്‌ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.















