അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം; എന്താണ് നാഗര ശൈലി....
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം; എന്താണ് നാഗര ശൈലി….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 03:45 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. രാമക്ഷേത്രത്തിന്റെ നിർമാണം മുതൽ പൂജ ചടങ്ങുകൾ വരെ വിശദമായി ദേശീയ-പ്രദേശിക മാദ്ധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്. എന്നാൽ ക്ഷേത്ര നിർമിതിയെ കുറിച്ച് പ്രതിപാദിക്കുമ്പോൾ മിക്ക മാദ്ധ്യമങ്ങളും ഉപയോഗിക്കുന്നത് ഉത്തരേന്ത്യൻ- ദക്ഷിണേന്ത്യൻ ക്ഷേത്ര നിർമാണ ശൈലി സംയോജിപ്പിച്ചതെന്നാണ്. ക്ഷേത്രത്തിന്റെ നാഗര ശൈലിയെ കുറിച്ചാണ് പലപ്പോഴും ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത്.

ഭാരതത്തിലെ ക്ഷേത്ര നിർമാണ രീതികൾ വ്യത്യസ്തമെങ്കിലും അടിസ്ഥാന തത്വം ഒന്ന് തന്നെയാണ്. ഗർഭഗൃഹം, അന്തരാളം, മണ്ഡപം, ശിഖരം, ഗോപുരം എന്നീ ഭേദങ്ങളുടെ അടിസ്ഥാനത്തിൽ ഭാരതീയ ക്ഷേത്രങ്ങളെ
മൂന്നായി തിരിച്ചിരിക്കുന്നു. നാഗര ശൈലി, ദ്രാവിഡ ശൈലി, വേസര ശൈലി എന്നിങ്ങനെയാണ് തരംതിരിക്കൽ. ഇതിൽ നാഗര ശൈലിയിലാണ് അയോദ്ധ്യ ക്ഷേത്രത്തിന്റെ നിർമാണം.

എന്താണ് നാഗര ക്ഷേത്ര നിർമാണ രീതി

ഹിമാലയം മുതൽ വിന്ധ്യ പർവതം വരെയുള്ള ഭൂപ്രദേശത്തു കാണപ്പെടുന്ന രീതിയാണ് നാഗരക്ഷേത്രങ്ങളുടേത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യത്തിന്റെ അവസാന കാലഘട്ടത്തിൽ ഉത്തരേന്ത്യയിലാണ് ശൈലിയുടെ ആവിർഭാവം. ഏതാണ്ട് അതേകാലത്താണ് ദക്ഷിണേന്ത്യയിൽ ദ്രാവിഡ ശൈലി ശക്തി പ്രാപിച്ചത്.

നാഗര ശൈലിയിൽ ക്ഷേത്ര മാതൃക:

ചതുരാകൃതിയിലുള്ള ഗർഭഗൃഹമാണ് ഇതിന്റെ അടിസ്ഥാനം. ചുറ്റും പടികളോട് കൂടിയ ഉയർന്ന അടിസ്ഥാനത്തിലാണ് നിർമിക്കപ്പെടുന്നത്. ഇത് ഏറ്റവും ഉയരമുള്ള ശിഖരത്തിന് താഴെയാണ് ദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിഖരത്തെ വിമാന എന്നും വിളിക്കാറുണ്ട്. നാഗര ശൈലിയിലുള്ള ഒരു സാധാരണ ക്ഷേത്രത്തിൽ ഗർഭഗൃഹത്തിന് ചുറ്റും ഒരു പ്രദക്ഷിണ പാതയും അതിന്റെ അതേ അക്ഷത്തിൽ ഒന്നോ അതിലധികമോ മണ്ഡപങ്ങളും ഉൾപ്പെടുന്നു.

ശിഖരയുടെ ആകൃതിയെ ആശ്രയിച്ച് നാഗര ക്ഷേത്രങ്ങളുടെ നിരവധി ഉപവിഭാഗങ്ങളുണ്ട്. ശിഖരയിൽ സ്ഥാപിച്ചിരിക്കുന്ന അമലക അല്ലെങ്കിൽ കലശ് ഈ ക്ഷേത്ര ശൈലിയുടെ മറ്റൊരു സവിശേഷതയാണ്. പ്രദിക്ഷണ പാത മേൽക്കുര കൊണ്ട് മൂടിയിരിക്കും. സാധാരണയായി ജലാശങ്ങൾ ക്ഷേത്ര നിർമിതിയുടെ ഭാഗമായി ഉണ്ടാകില്ല, ഒപ്പം ചുറ്റുമതിലും.

കാലഘട്ടത്തെയും ഭൂമിശാസ്ത്രത്തെയും ആശ്രയിച്ച്, ഒരു ശിഖരത്തിലും ക്ഷേത്രത്തിന്റെ രൂപകൽപ്പനയിലും വ്യത്യാസമുണ്ട്. ഖജുരാഹോയിലെ ലക്ഷ്മണ ക്ഷേത്രം, കൊണാർക്കിലെ സൂര്യക്ഷേത്രം എന്നിവ ഈ ശൈലിയിൽ നിർമിച്ച ക്ഷേത്രങ്ങളാണ്.

ദ്രാവിഡ ശൈലി എന്താണ്….

ദക്ഷിണ ഭാരതത്തിൽ പിന്തുടരുന്ന സമ്പ്രദായമാണ് ദ്രാവിഡ ശൈലി. കൃഷ്ണ കാവേരി നദികളുടെ ഇടയിലാണ് പ്രധാനമായും ഇത്തരത്തിലുള്ള ക്ഷേത്രങ്ങൾ നിർമിക്കപ്പെട്ടത്. ചുറ്റമതിലൊടു കൂടിയുള്ള ക്ഷേത്രങ്ങളാണ് ഇവിടത്തെ പ്രധാന സവിശേഷത. നാഗര ശിഖര ശൈലിയിൽ നിന്ന് വ്യത്യസ്തമായി ചതുരക്രമത്തിലുള്ളവയാണ് ദ്രാവിഡഗോപുരങ്ങൾ. തീർത്ഥ കുളവും ക്ഷേത്ര നിർമിതിയുടെ ഭാഗമായി കാണാം. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ശ്രീരംഗക്ഷേത്രം, തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം എന്ന ഈ ശൈലിയുടെ മകുടോദാഹരണങ്ങളാണ്. ഇന്ത്യയെ കൂടാതെ ശ്രീലങ്കയുടെ വടക്കൻ പ്രദേശങ്ങളിലും, മാല ദ്വീപിലും, തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ദ്രാവിഡ വാസ്തുശൈലിയിളുള്ള നിർമിതികൾ കണ്ടുവരുന്നു. കംബോഡിയയിലെ അങ്കോർ വാട്ട് ക്ഷേത്രം പൂർവ ദ്രാവിഡ വാസ്തുശൈലി അനുവർത്തിക്കുന്ന ഒരു നിർമിതിയാണ്.

Tags: Ayodhya2024Nagara temple Architecture
Share
Tweet
SendShare

More News from this section

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

നിർണായക മധ്യേഷ്യൻ സന്ദർശനത്തിനൊരുങ്ങി നരേന്ദ്ര മോദി ; ഉസ്‌ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ച, കിർഗിസ്ഥാനിൽ 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies