അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ നടി രേവതി പങ്കുവെച്ച വികാരനിർഭരമായ കുറിപ്പ് വലിയ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. ശ്രീരാമന്റെ തിരിച്ചുവരവ് പലരുടെയും ചിന്തകളെ മാറ്റിമറിച്ചുവെന്നും വിശ്വാസികളാണ് തങ്ങളെന്ന് ആദ്യമായി ഉറക്കെ പറഞ്ഞു എന്നുമായിരുന്നു രേവതിയുടെ കുറിപ്പ്. ഇതിന് പിന്നാലെ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹപ്രവർത്തക കൂടിയായ നടി നിത്യാമോനോൻ.
രേവതിയുടെ പോസ്റ്റിന് താഴെ “അത് വളരെ സത്യമാണ്” എന്നായിരുന്നു നിത്യാ മേനോൻ പങ്കുവെച്ച കമന്റ്. ഇതോടെ താരത്തിനെ പരിഹസിച്ചും അധിക്ഷേപിച്ചും ചില കമന്റുകളും പ്രത്യക്ഷപ്പെട്ടു. രേവതിയുടെ പോസ്റ്റിന് നടി സംയുക്ത ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി പ്രമുഖരാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് രംഗത്തു വന്നത്. നടി വീണാ നായരും ഭഗവാൻ രാമന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഇവർക്കെതിരെയും വ്യാപക സൈബർ ആക്രമണമാണ് ഇടത്-ജിഹാദി സൈബർ ഇടങ്ങളിൽ നിന്ന് ഉണ്ടായത്.
രേവതിയുടെ കുറിപ്പ്,
“മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ!!! എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടെന്ന് രാംലല്ലയുടെ വശീകരിക്കുന്ന മുഖം കാണുന്നത് വരെ അറിഞ്ഞിരുന്നില്ല. എന്റെ മനസിനെ എന്തോ ഒന്ന് ഉത്തേജിപ്പിക്കുകയും, വളരെയധികം സന്തോഷം അനുഭവപ്പെടുകയും ചെയ്തു. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നത് എത്ര അസാധാരണമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു, നമ്മളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു… ശ്രീരാമന്റെ ഗൃഹപ്രവേശം പലരുടെയും ചിന്തകളെ മാറ്റിമറിച്ചു. ഞങ്ങൾ ആദ്യമായി ഉറക്കെ പറഞ്ഞു, ഞങ്ങൾ വിശ്വാസികളാണ്, ജയ് ശ്രീറാം”