പ്രായപൂർത്തിയാകാത്ത കുട്ടികളെ പരസ്യചിത്രത്തിൽ ലൈം​ഗീകമായി ചിത്രീകരിച്ചു; വൻ വിമർശനം നേരിട്ടതോടെ പിൻവലിച്ച് എച്ച് & എം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രായപൂർത്തിയാകാത്ത കുട്ടികളെ പരസ്യചിത്രത്തിൽ ലൈം​ഗീകമായി ചിത്രീകരിച്ചു; വൻ വിമർശനം നേരിട്ടതോടെ പിൻവലിച്ച് എച്ച് & എം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 06:13 pm IST
Facebook
Twitter
WhatsAppTelegram

പരസ്യചിത്രത്തിൽ കുട്ടികളെ ലൈം​ഗികമായി ചിത്രീകരിച്ചെന്ന പരാതിയെ തുടർന്ന് പരസ്യം പിൻവലിച്ച് വിദേശ വസ്ത്ര ബ്രാൻഡായ എച്ച് & എം. പരസ്യത്തിൽ കറുപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് വിഷമത്തോടെ നിൽക്കുന്ന രണ്ട് പെൺകുട്ടികളെയാണ് കാണിച്ചിരിക്കുന്നത്.

പരസ്യ ചിത്രത്തിന് നൽകിയിരിക്കുന്ന ഹാഷ്ടാ​ഗും ക്യാപ്ഷനുമാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ‘എച്ച് & എമ്മിന്റെ സ്കൂൾ ഫാഷനിലൂടെ എല്ലാവരും നിങ്ങളെ നോക്കട്ട…’ എന്നാണ് സ്വീഡിഷ് വസ്ത്ര നിർമ്മാണ കമ്പനി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രത്തിലെ ഫോട്ടോയും ക്യാപ്ഷനും ശരിയായ തരത്തിലല്ല കമ്പനി ഉപയോ​ഗിച്ചിരിക്കുന്നതെന്നാണ് ഉപഭോക്താക്കൾ ഒന്നടങ്കം പറയുന്നത്. നിരവധി പേരാണ് ഇതിനെതിരെ രം​ഗത്ത് വന്നത്.

വിഷയം വൻ ചർച്ചയായതോടെ പരസ്യം നീക്കം ചെയ്ത് ക്ഷമാപണം നടത്തിയിരിക്കുകയാണ് കമ്പനി. ഞങ്ങൾ ഈ പരസ്യം നീക്കം ചെയ്‌തു, ഈ വിഷയത്തിൽ‌ അ​ഗാധമായി ഖേദം പ്രകടിപ്പിക്കുന്നു. ഇനിയുള്ള പരസ്യങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്ക് മുന്നിൽ എങ്ങനെ അവതരിപ്പിക്കണമെന്ന് നല്ലതുപോലെ ചിന്തിക്കും എന്നായിരുന്നു എച്ച് & എമ്മിന്റെ പ്രസ്താവനയിൽ പറയുന്നത്.

കമ്പനി പരസ്യം പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും ഇത്തരത്തിലെ പരസ്യങ്ങൾ ചിത്രീകരിക്കുന്നതിന് മുമ്പ് ചിന്തിക്കണമെന്നായിരുന്നു ഉപഭോക്താക്കളിൽ ചിലർ പറഞ്ഞത്. കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ ആളുകളുടെ തല അവരുടെ നേർക്ക് തിരിയുന്നത് നല്ലതല്ല. പ്രായപൂർത്തിയാകാത്ത കുട്ടികളെ ആളുകൾ ശ്രദ്ധിക്കണമെന്ന് പറയുന്നതിന്റെ ഉദ്ദേശം എന്താണെന്നുമായിരുന്നു പരസ്യത്തിനെതിരെ ഉയർന്ന ചോദ്യങ്ങൾ.

Tags: H&M
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി; 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies