അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ ബാബരി മസ്ജിദിനെ തള്ളിപ്പറഞ്ഞ് പ്രമുഖ ബ്രിട്ടീഷ്-പാകിസ്താൻ എഴുത്തുകാരനും പ്രഭാഷകനും തീവ്രവാദ വിരുദ്ധ പ്രവർത്തകനുമായ നൂർ ദാഹ്റി. ബാബരി മസ്ജിദ് ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ല. ക്ഷേത്രം തകർത്ത് മസ്ജിദ് പണിയുകയായിരുന്നു. ഒരുകാലത്ത് ഇന്ത്യയ്ക്കെതിരെ ആയുധം എടുത്തതിന് ക്ഷമ ചോദിക്കുന്നവെന്നും നൂർ ദാഹ്റി പറഞ്ഞു. ഒരുകാലത്ത് ഇന്ത്യയ്ക്കെതിരെ പാകിസ്താനിൽ നിന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കിറങ്ങി പുറപ്പെട്ട ഒരാളായിരുന്നു നൂർ ദാഹ്റി.
“ബാബരി മസ്ജിദ് ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ല. ഹിന്ദുസ്ഥാൻ കീഴടക്കുന്നതിന്റെയും അഫ്ഗാൻ ആക്രമണകാരികൾ രാമക്ഷേത്രം തകർത്തതിന്റെയും അവരുടെ വിജയത്തിന്റെയും പ്രതീകമായിരുന്നു. 90-കളിൽ ബാബറി മസ്ജിദ് തകർത്തതാണ് ഇന്ത്യയ്ക്കെതിരെ ആയുധമെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ദൈവങ്ങൾക്ക് നന്ദി, അത് തെറ്റാണെന്ന് ഞാൻ വേഗം തന്നെ തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് മുസ്ലീങ്ങളും ഹിന്ദുക്കളും ഈ സംഘർഷത്തിൽ മരിച്ചു. പക്ഷേ ഈ ഭൂമി ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്ന് ആരും മനസ്സിലാക്കിയിട്ടില്ല”.
Babari Masjid wasn’t a symbol of Islam but the symbol of the conquest of Hindustan and the victory of the destruction of Raam Mandir (Temple) by Afghan invaders.
It was the demolition of the Babri Masjid in 90s that forced me to take arms against India in back in days. (Thanks… https://t.co/VNYVowQoiX
— Noor Dahri – نور ڈاہری 🇬🇧 (@dahrinoor2) January 23, 2024
“>
“ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ നിർമ്മിച്ച എല്ലാ മസ്ജിദുകളും ക്ഷമാപണം നടത്തിയ ശേഷം ഹിന്ദുക്കൾക്ക് സ്വമേധയാ കൈമാറണം. ഇത് ഇസ്ലാമിന്റെ അധ്യാപനമാണ്. ബാബരി മസ്ജിദ് 4 പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുകയായിരുന്നു. അവിടെ ആരും ദൈവത്തോട് പ്രാർത്ഥിച്ചില്ല. കുറഞ്ഞത് ആയിരക്കണക്കിന് ആളുകളെങ്കിലും രാമക്ഷേത്രത്തിൽ ദൈവത്തോട് പ്രാർത്ഥിക്കും. മുസ്ലീം പള്ളിയിൽ നമസ്കരിച്ചാലും ഹിന്ദു ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാലും മുസ്ലീമായ എനിക്ക് ഒരു പ്രശ്നവുമില്ല. രാമക്ഷേത്രത്തിൽ പോകുന്നവർ എനിക്ക് കൂടി വേണ്ടി പ്രാർത്ഥിക്കൂ”- നൂർ ദാഹ്റി എക്സിൽ കുറിച്ചു.
🇮🇳 Babari Masjid was locked for over 4 decades and no one was praying to God there, at least, thousands of people will pray to God in Ram Mandir.
I being a religious Muslim have no issue whether Muslim pray in mosque or Hindu pray in Mandir.
If anyone attends Ram Mandir, please… pic.twitter.com/IssEjH0PFK
— Noor Dahri – نور ڈاہری 🇬🇧 (@dahrinoor2) January 24, 2024
“>