മലയാളത്തിന്റെ വേൾഡ് 'ക്ലാസ്' ഫിലിം!; ദൃശ്യ വിസ്മയം തീർത്ത് മലൈക്കോട്ടൈ വാലിബൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലയാളത്തിന്റെ വേൾഡ് ‘ക്ലാസ്’ ഫിലിം!; ദൃശ്യ വിസ്മയം തീർത്ത് മലൈക്കോട്ടൈ വാലിബൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ. ചിത്രം തീയേറ്ററിലെത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ സിനിമ ഞെട്ടിച്ചോ ഇല്ലയോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. സിനിമ ഒരു എൽ ജെപി ചിത്രം തന്നെയാണെന്നാണ് കാണികൾ പറയുന്നത്. സംവിധായകൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് വ്യക്തമായി ദൃശ്യവത്കരിച്ചിട്ടുണ്ട്.

മലൈക്കോട്ടൈ വാലിബന് സിനിമാ ആരാധകർ വമ്പൻ ഹൈപ്പ് നൽകാനുള്ള കാരണം മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്നതാണ്. ലിജോജോസ് പെല്ലിശ്ശേരിയുടെ സിനിമയെ ആരാധിക്കുന്ന വലിയോരു സമൂഹം തന്നെ കേരളത്തിലുണ്ട്. അത്തരക്കാരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ലിജോ മലൈക്കോട്ടൈ വാലിബനെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ക്യാമറയും എഡിറ്റിം​ഗും അസാധ്യമായ തരത്തിൽ ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതുപോലെ ലിജോയുടെ സിനിമകളിൽ സാധാരണ കാണുന്ന പോലെ ഫിലോസഫിയും മുഴുനീളെ കാണാൻ കഴിയുന്നുണ്ട്. അഭിമുഖങ്ങളിൽ അണിയറപ്രവർത്തകർ പറഞ്ഞതുപോലെ വിഷ്വൽ ഓഡിയോ ട്രീറ്റാണ് ചിത്രം. സിനിമയുടെ ബിജിഎമ്മും അതുപോലെ ദൃശ്യങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

കാമത്തിന്റെയും ചതിയുടെയും കൂനകൂട്ടി അതിന് വേണ്ടി മല്ലിടുന്ന ഒരു കൂട്ടം ആളുകൾ അതാണ് വാലിബൻ. മുത്തശ്ശിക്കഥ പോലെ ഒരു നാടിന്റെ കഥ പ്രേക്ഷകരിലെത്തിക്കാനാണ് ലിജോ ജോസ് ശ്രമിച്ചത്. ലിജോയുടെ ഒഴുക്കിൽ മോഹൻലാലും അഭിനയിച്ചതോടെ സിനിമ ​ഗംഭീരം. ആ​ദ്യ പകുതിയിൽ മോഹൻലാൽ എന്ന നടന വിസ്മയം ആക്ഷൻ കൊണ്ട് കാണികളെ കയ്യിലെടുത്തു. രണ്ടാം പകുതിയിൽ ലിജോ പ്രേക്ഷകരെ മുത്തശ്ശികഥയിലൂടെ എവിടേക്കാണോ കൊണ്ടു പോകാൻ ആ​ഗ്രഹിച്ചത് അവിടെ എത്തിക്കുകയും ചെയ്തു. പണ്ട് കാലത്തെ തമിഴ് കഥ പറച്ചിൽ രീതിയായിരുന്നു ലിജോ വാലിബനിൽ പ്രയോ​ഗിച്ചത്. അതിനോടൊപ്പം സിനിമയുടെ മേക്കിം​ഗ് അണിയറ പ്രവർത്തകർ ഒന്നാകെ പറഞ്ഞതുപോലെ ഇന്ത്യൻ സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു വാലിബന്റെ മേക്കിം​ഗ്. അവിടെ ലിജോ പൂർണമായും വിജയിച്ചു.

സിനിമയിൽ മോഹൻലാലിനൊപ്പം ലിജോജോസ് പെല്ലിശ്ശേരി എല്ലാ കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. മധുനീല കണ്ഠന്റെ ക്യാമറയും ദീപു എസ്.ജോസഫിന്റെ എഡിറ്റിം​ഗും പ്രേക്ഷകരെ കയ്യിലെടുക്കാൻ നിഷ്പ്രയാസം സാധിക്കും. മാസ് മാത്രം പ്രതീക്ഷിച്ച് ആരും തീയേറ്ററിലേക്ക് എത്തരുതെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞത് ശരിവയ്‌ക്കുന്നതാണ് സിനമയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം. മാസ് മസാല മാത്രം പ്രതീക്ഷിച്ച് പോകുന്നവർക്ക് ഒരിക്കലും ദഹിക്കുന്നതല്ല മലൈക്കോട്ടൈ വാലിബൻ. ഇതൊരു ക്ലാസാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ക്ലാസ് ചിത്രം. താൻ ആരെയും തൃപ്തിപ്പെടുത്താനല്ല സിനിമ ചെയ്യുന്നതെന്ന് ലിജോ മുമ്പൊരിക്കൽ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. ലോക സിനിമയിൽ മലയാള സിനിമയക്ക് ഒരു കയ്യൊപ്പ് നൽകാൻ ലിജോയ്‌ക്ക് സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നതാണ് മലൈക്കോട്ടൈ വാലിബൻ.

Tags: mohanlalMalaikkottai Valiban
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies