തിരുവനന്തപുരം: കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. വട്ടപ്പാറയിലാണ് സംഭവം. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വളവ് തിരിഞ്ഞ് വരുന്നതിനിടെയായിരുന്നു ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.