ഗവർണ‍ർക്ക് നേരെയുള്ള എസ്എഫ്ഐ ​ഗുണ്ടാ ആക്രമണം; പോലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന് വിവരം അറിയാമായിരുന്നു: വി.മുരളീധരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗവർണ‍ർക്ക് നേരെയുള്ള എസ്എഫ്ഐ ​ഗുണ്ടാ ആക്രമണം; പോലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന് വിവരം അറിയാമായിരുന്നു: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 12:30 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ​ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ എസ്എഫ്ഐ ​ഗുണ്ടകൾക്ക് ഒത്താശ നൽകി കൊടുത്ത കേരളാ പോലീസിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. നിലമേലിൽ പോലീസിനെ വെട്ടിച്ച് ​ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്എഫ്ഐ ​ഗുണ്ടകളെയാണ് അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നേരിട്ടത്. പോലീസിനെ നോക്കുകുത്തിയാക്കിയാണ് എസ്എഫ്ഐക്കാർ ​ഗവർണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണത്. ഇതോടെയാണ് ​ഗവർണർ കാർ നിർത്തി പുറത്തിറങ്ങിയത്. ഗവർണർ എടുക്കുന്ന നിലപാട് ശരിയാണെന്ന് ചിന്തിക്കുന്നവരാണ് കേരത്തിലെ ജനങ്ങളെന്ന് വി.മുരളീധരൻ പറഞ്ഞു.

ഗവർണറുടെ നിലപാട് ശരിയല്ലെന്ന് ചിന്തിക്കുന്നവർ കേരളത്തിലെ സിപിഎമ്മുകാർ മാത്രമാണ്. സ്വന്തക്കാർക്ക് മാത്രം ജോലി കൊടുക്കുന്നത് കൊണ്ട് സിപിഎമ്മിലെ സാധാരണക്കാർക്ക് പോലും ജോലി നഷ്ടപെടുകയാണ്. അവരുൾപ്പടെയുള്ള ജനങ്ങൾ ആഗ്രഹിക്കുന്നത് ഇതുപോലൊരു ഗവർണറെയാണ്. സ്വജനപക്ഷപാതത്തിനെതിരെ ഗവർണർ നിലപാടെടുത്തപ്പോൾ ഇൻഡി മുന്നണിയുടെ ഭാഗമായതിനാൽ ഗവർണർക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. സർക്കാരിന് കൂട്ടുനിൽക്കുന്ന പ്രതിപക്ഷമാണുള്ളത്. ഭരണത്തിൽ നിന്ന് അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടത് ഗവർണറുടെ ഉത്തരവാദിത്വമാണ്, അത് സുപ്രീംകോടതി അടക്കം ശരിവച്ചതാണ്.

ഗവർണറെ വഴിയിൽ തടയുകയും, വാഹനം മുന്നോട്ട് പോകാൻ കഴിയാതെ വരുമ്പോൾ അദ്ദേഹം വഴിയിൽ ഇറങ്ങുകയുമാണ്. പ്രതിഷേധിച്ച ആൾക്കാരെ മുഖ്യമന്ത്രി എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് എല്ലാർക്കും അറിയാം. ഇവിടെ അങ്ങനെ എന്തെങ്കിലും കണ്ടോ. ഗവർണറുടെ വഴിയിൽ തടസം നിന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ വിടുന്ന നീക്കമാണ് നിലമേലിൽ നടന്നത്. മാദ്ധ്യമങ്ങളെ നേരത്തെ തന്നെ എങ്ങനെയാണ് അവിടെ എത്തിയത്. പോലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന് ഈ വിവരം മുൻകൂട്ടി അറിയാം എന്നത് വ്യക്തമാണ്. ആ അറിവ് ഉണ്ടായിട്ടും ഗവർണർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറായില്ല. പിണറായി വിജയന്റെ കണ്ണൂർ ശൈലിയാണ് ഇവിടെ നടക്കുന്നത്. വിയോജിക്കുന്നവരെ കായികമായി നേരിടുന്ന ശൈലി-വി.മുരളീധരൻ പറഞ്ഞു.

Tags: Arif Mohammed KhanGovernor of Kerala
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies