എസ്എഫ്‌ഐ ഗുണ്ടകൾ മുഖ്യമന്ത്രിയുടെ ദിവസകൂലിക്കാർ; എസ്എഫ്‌ഐക്കാരെക്കാളും പോലീസുകാരുണ്ടായിട്ടും എന്തുകൊണ്ട് തടഞ്ഞില്ല: ഗവർണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്‌ഐ ഗുണ്ടകൾ മുഖ്യമന്ത്രിയുടെ ദിവസകൂലിക്കാർ; എസ്എഫ്‌ഐക്കാരെക്കാളും പോലീസുകാരുണ്ടായിട്ടും എന്തുകൊണ്ട് തടഞ്ഞില്ല: ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 01:15 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് എസ്എഫ്‌ഐ പ്രവർത്തകരെ അയക്കുന്നത്്. ഇവർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 17 പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പക്ഷേ സ്ഥലത്ത് അതിലധികം പോലീസുകാരുണ്ടായിരുന്നു. അവരെ തടയാൻ പോലീസിന് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് ഗവർണർ ചോദിച്ചു.

മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനമാണ് കടന്നുപോയതെങ്കിൽ പ്രതിഷേധിക്കാൻ പോലീസ് സമ്മതിക്കുമായിരുന്നോ.ദൂരെ നിന്ന് കരിങ്കൊടി കാണിച്ചാൽ പ്രശ്‌നമില്ല. വാഹനത്തിൽ പ്രവർത്തകർ ഇടിക്കാൻ ശ്രമിച്ചതോടെയാണ് പുറത്തിറങ്ങിയത്. സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ചപറ്റി. 17- പേർക്കെതിരെ കേസെടുത്തുവെന്നാണ് എഫ്‌ഐആർ റിപ്പോർട്ടിലുള്ളത്. പ്രതിഷേധവുമായി വന്നത് 17 പേരാണോയെന്നത് പരിശോധിക്കും. പ്രതിഷേധത്തിനായി പ്രവർത്തകരെ പോലീസ് വാഹനത്തിൽ കൊണ്ടുവരികയും ഇതേ വാഹനത്തിൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോയെന്നും ഗവർണർ പറഞ്ഞു.

ഐപിസി 143,144,147,283,353,124,14 വകുപ്പുകൾ പ്രകാരമാണ് 17 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗവർണറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എഫ്‌ഐആർ പകർപ്പ് വായിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട സമരം അവസാനിപ്പിക്കാൻ ഗവർണർ തയ്യാറായത്.

 

Tags: KollamSFIPinarayi Vijayangovernor arif mohammad khan
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies