കൊച്ചി: അങ്കമാലിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. പുളിയന സ്വദേശിയായ ലളിതയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ബാലനാണ് ഒരാഴ്ചയ്ക്ക് ശേഷം പിടിയിലായത്. കുടുബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മകളെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം ബാലൻ പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് ലളിതയുടെ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. മകൻ വൈകിട്ട് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.