മുംബൈ ; ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ സർവ്വേ നടത്താൻ അദാനി ഗ്രൂപ്പ് . ധാരാവിയുടെ പുനർവികസന പദ്ധതി ഗൗതം അദാനി ഗ്രൂപ്പിനാണ് കൈമാറിയിരിക്കുന്നത് . ഇതിന്റെ ഭാഗമായാണ് സർവ്വേ . അടുത്ത മാസം മുതലാണ് സർവ്വേ ആരംഭിക്കുക.
ഇതിൽ 10 ലക്ഷം പേരുടെ വിവരങ്ങൾ ശേഖരിക്കും.2000 ജനുവരി ഒന്നിന് മുമ്പ് താമസിക്കുന്ന എല്ലാവർക്കും സൗജന്യമായി വീടുകൾ നിർമ്മിച്ചു നൽകും. 2000 മുതൽ 2011 വരെ ഇവിടെ വന്ന് സ്ഥിരതാമസമാക്കിയവർ വില നൽകണം.
ഈ പദ്ധതി പ്രകാരം ചേരികളിൽ താമസിക്കുന്ന 7 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കും. വീടുതോറുമുള്ള സർവേയിലൂടെ അദാനി ഗ്രൂപ്പ് കമ്പനി വിശദാംശങ്ങൾ ശേഖരിക്കുമെന്ന് ധാരാവി റീഡെവലപ്മെൻ്റ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് (ഡിആർപിപിഎൽ) സിഇഒ എസ്വിആർ ശ്രീനിവാസ് പറഞ്ഞു.
രണ്ട് ഭാഗങ്ങളായാണ് സർവേ നടക്കുകയെന്ന് ശ്രീനിവാസ് പറഞ്ഞു, ആദ്യത്തേത് പൈലറ്റ് ഘട്ടമാണ്, ഇത് 1 മാസത്തിനുള്ളിൽ പൂർത്തിയാകും. രണ്ടാം ഘട്ടത്തിൽ, മുഴുവൻ പ്രദേശത്തുനിന്നും വിവരങ്ങൾ ശേഖരിക്കും, ഇത് പൂർത്തിയാക്കാൻ 9 മാസമെടുക്കും.23,000 കോടി രൂപയുടെ ധാരാവി പുനർവികസന പദ്ധതിയാണ് നടപ്പാക്കുന്നത്