കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്. സിദ്ധനായി നടിച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയനാട് സ്വദേശിയായ പെണ്‍കുട്ടിയെ 13 വയസുള്ളപ്പോഴാണ് പ്രതി പീഡിപ്പിച്ചത്. ഇപ്പോള്‍ 15 വയസായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് സംഭവം സ്കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയത്.
ലൈംഗിക ചൂഷണം നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
താമരശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ ഈങ്ങാപ്പുഴയിലെ പ്രതിയുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതി കഴിഞ്ഞ ഏഴ് വര്‍ഷമായി ഈങ്ങാപ്പുഴയില്‍ അറബി മന്ത്രവാദ ചികിത്സ നടത്തുകയായിരുന്നു.