സമ്മർദ്ദമില്ലാതെ നേരിടാം; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച നാളെ; ഏഴാം പതിപ്പിൻ്റെ ഭാഗമാകാൻ 2 കോടി വിദ്യാർത്ഥികൾ; പരിപാടി തത്സമയം കാണാൻ ചെയ്യേണ്ടത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമ്മർദ്ദമില്ലാതെ നേരിടാം; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച നാളെ; ഏഴാം പതിപ്പിന്റെ ഭാഗമാകാൻ 2 കോടി വിദ്യാർത്ഥികൾ; പരിപാടി തത്സമയം കാണാൻ ചെയ്യേണ്ടത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 01:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പേടി അകറ്റി, പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന പരീ​ക്ഷാ പേ ചർച്ച നാളെ. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി കുട്ടികളെയും മാതാപിതാക്കളെയിം അഭിസംബോധന ചെയ്യും. ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാകും പരിപാടി നടക്കുക.

രണ്ട് കോടി വിദ്യാർത്ഥികളാണ് ഈ വർഷത്തെ ഏഴാം പരീക്ഷ പേ ചർച്ചയ്‌ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. MyGov പോർട്ടൽ വഴി 2,26,31,698 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു. 14 ലക്ഷത്തിലധികം അദ്ധ്യാപകരും അഞ്ച് ലക്ഷത്തിലധികം മാതാപിതാക്കളും ഏഴാം പതിപ്പിൽ പങ്കെടുക്കാനായി രജിസിട്രേഷൻ പൂർത്തിയാക്കി. ഇവരിൽ 4,000 പേരാകും പ്രധാനമന്ത്രിയുമായി നേരിൽ സംവദിക്കുക. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ നൂറ് വിദ്യാർത്ഥികൾ ആദ്യമായി പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയുടെ ഭാ​ഗമായി രാജ്യ വ്യാപകമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. 774 ജില്ലകളിലെ 657 കേന്ദ്രീയ വിദ്യാലയങ്ങളിലും 122 നവോദയ വിദ്യാലയങ്ങളിലും 60,000 ത്തിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം 38.80 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ പേ ചർച്ചയുടെ ഭാ​ഗമായത്. 16 ലക്ഷം പേർ സർക്കാർ സ്കൂൾ വിദ്യാർത്ഥികളായിരുന്നു.

Join us in just 1 day for “Pariksha Pe Charcha” as Hon’ble Prime Minister Shri @narendramodi shares valuable insights on time management and stress-free exam strategies. Don’t miss this opportunity for a lively Q&A session with tips for students, teachers, and parents. Tune in to… pic.twitter.com/fK1uuK8NTn

— Ministry of Education (@EduMinOfIndia) January 28, 2024

ദൂരദർശൻ, ഡിഡി നാഷണൽ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ എന്നീ ചാനലുകളിലും പരീക്ഷാ പേ ചർച്ച തത്സമയം വീക്ഷിക്കാം. പിഎംഒ, വിദ്യാഭ്യാസ മന്ത്രാലയം, ദൂരദർശൻ, MyGov.in, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ YouTube ചാനൽ തുടങ്ങിയ വിവിധ വെബ്‌സൈറ്റുകളിലും ചർച്ച കാണാം. ഫേസ്ബുക്ക് ലൈവിലും സ്വയംപ്രഭയിലും ഇവൻ്റ് തത്സമയം കാണാനാകും. ഓൾ ഇന്ത്യ റേഡിയോ എഫ്എം ചാനൽ എന്നിവയുൾപ്പെടെയുള്ള റേഡിയോ ചാനലുകളിൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാകും.

വാർഷിക പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ സമ്മർദ്ദത്തെ ലഘൂകരിക്കും വിധത്തിലുള്ള ചർച്ചകളാകും പ്ര​ധാനമായും നടക്കുക. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രധാനമന്ത്രി നിർദ്ദേശങ്ങൾ നൽകും. യുവാക്കൾക്ക് ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സമൂഹത്തിനും ​ഗുണകരമാം വിധത്തിൽ ഓരോ കുട്ടിയുടെയും ഗുണങ്ങളെ വിലമതിച്ച് എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്. ആയിരങ്ങളെ സ്വാധീനം ചെലുത്തുകയും ജനപ്രിയവുമായി മാറിയ പുസ്തകമാണ് പ്രധാനമന്ത്രി രചിച്ച ‘എക്‌സാം വാരിയേഴ്‌സ്’. ഈ പുസ്തമാണ് പരീക്ഷ പേ ചർച്ചയ്‌ക്ക് ആധാരം. പ്രധാനമന്ത്രിയുടെ വിപുലമായ ‘എക്‌സാം വാരിയേഴ്‌സ്’ സംരംഭത്തിന്റെ ഭാഗമാണ് പരീക്ഷ പേ ചർച്ച.

Tags: Pariksha Pe Charchapm modiFEATURED2
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies